മലയാള സിനിമ ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു

മലയാള സിനിമ ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.പുലിമുരുകൻ, നരൻ, ഒടിയൻ തുടങ്ങി അമ്പതിലേറെ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ള ഷാജി കുമാർ ആക്ഷൻ ചിത്രങ്ങളുടെ ഛായാഗ്രഹണത്തിലൂടെ ശ്രദ്ധേയനായിരുന്നു. 2016ല്‍ പുറത്തിറങ്ങിയ മോഹൻലാല്‍ ചിത്രം പുലിമുരുകന്റെ ഛായാഗ്രഹണം ഏറെ പ്രശംസ നേടിയിരുന്നു.റിലീസിനൊരുങ്ങുന്ന അതിമനോഹരം, ഒറ്റക്കൊമ്പൻ എന്നീ ചിത്രങ്ങളുടെയും ഛായാഗ്രാഹകൻ ഷാജി കുമാറാണ്.സിനിമാ സെറ്റില്‍ കുഴഞ്ഞുവീണതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

Leave a Reply

spot_img

Related articles

“ഭൂമിയിൽ നാശം വിതക്കാൻ നേരത്താ ആകാശം ഇങ്ങനെയുള്ള സൂചനകൾ കാണിക്കുന്നത്” ‘ഭൗമ’ ട്രയിലർ എത്തി

"ഭൂമിയിൽ നാശം വിതക്കാൻ നേരത്താ ആകാശം ഇങ്ങനെയുള്ള സൂചനകൾ കാണിക്കുന്നത്" ഭൗമ ട്രയിലർ എത്തി.."ഞാനെപ്പോഴും പറയാറില്ലേ..? ഈ ആറു വിരലുകൾ ടീംസൊക്കെയുണ്ടല്ലോ അതു ദൈവത്തിൻ്റെ...

‘നന്ദഗോവിന്ദം ഭജൻസ്’ സിനിമയിലേക്ക്; സൈജു കുറുപ്പ് നായകനാകുന്ന ‘ഹരിവരാസനം’ ജനുവരി 15-ന് തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയപ്പെട്ട ഭജൻ സംഘമായ 'നന്ദഗോവിന്ദം ഭജൻസ്' രാജേഷ് നായർ സംവിധാനം ചെയ്ത് സൈജു കുറുപ്പ് നായകനാകുന്ന 'ഹരിവരാസനം' എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തുന്നു....

അനൂപ് സത്യൻ ചിത്രത്തിൽ മോഹൻലാൽ ജോയിൻ്റെ് ചെയ്തു

അനൂപ് സത്യൻ ചിത്രത്തിൽ മോഹൻലാൽ ജോയിൻ്റെ ചെയ്തു. ചെറിയ താടി, കഴുത്തിൽ കറുത്തതും വെളുത്തതുമായ മാലകൾ. ചെക്ക് ഷർട്ടും , കറുത്ത മുണ്ടുമണിഞ്ഞാണ് മോഹൻലാൽ...

സമ്പത്തിലും, പ്രൗഢിയിലും മുൻപന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിലെ ദുരൂഹതകൾ എന്താണ്? ‘മായൻ’ ടീസർ നൽകുന്ന ഉത്തരം എന്ത് ?

സമ്പത്തിലും പ്രൗഢിയിലും, മുൻപന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിൽ പൊതുവേ കാണപ്പെടുന്ന ഒരു കാര്യമുണ്ട്. ഇവരുടെയൊക്കെ തറവാടുകളുടെ അധമമൂലയിൽ ആരും ഉപയോഗിക്കാതെ ഒരു മുറി ഒഴിച്ചിട്ടുണ്ടാകും.പുർവ്വ...