മലയാളികളുടെ പ്രിയപ്പെട്ട ഭജൻ സംഘമായ ‘നന്ദഗോവിന്ദം ഭജൻസ്’ രാജേഷ് നായർ സംവിധാനം ചെയ്ത് സൈജു കുറുപ്പ് നായകനാകുന്ന ‘ഹരിവരാസനം’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തുന്നു. പന്ത്രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ഗാനരംഗത്തിലാണ് നന്ദഗോവിന്ദം ഭജൻസ് ഭാഗമാകുന്നത്. പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ചേർന്ന് അവതരിപ്പിക്കുന്ന ഈ ചിത്രം ജനുവരി 15-ന് തിയറ്ററുകളിലെത്തും. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് രഞ്ജിൻ രാജാണ്. യോഗി ബാബു, ബേബി ഇവ, സീതാര വിജയൻ, സമ്പത്ത് രാജ് എന്നിവർക്കൊപ്പം ജോയ് മാത്യു, മണിയൻപിള്ള രാജു, ശ്യാമപ്രസാദ്, മധുപാൽ, ടി. ജി. രവി, അഭിരാം തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

