സന്നിധാനത്ത് വിരി ഷെഡിൽ വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന അനധികൃത കൂപ്പണുകൾ തിരുവിതാംകൂർ ദേവസം ബോർഡ് പ്രസിഡൻറ് കെ ജയകുമാറിന്റെ നേതൃത്വത്തിൽ നടത്തി പരിശോധനയിൽ പിടിച്ചെടുത്തു. തുക രേഖപ്പെടുത്താത്തതും ഉത്തരവിന് വിരുദ്ധമായി ഡെപ്പോസിറ്റ് തുക ഉൾപ്പെടുത്തിയതുമായ 50 ബണ്ടിൽ കൂപ്പണുകളാണ് പിടിച്ചെടുത്തത്.50 രൂപയാണ് ഒരു വിരിക്ക് നിശ്ചയിച്ചിരിക്കുന്ന തുക. തുക പ്രിൻറ് ചെയ്യാത്ത കൂപ്പണുകളും കണ്ടെടുത്തു.പദ്ധതി ഇട്ടത് ലക്ഷങ്ങളുടെ തട്ടിപ്പ്.തട്ടിപ്പ് കണ്ടെത്തിയത് ദേവസ്വം ബോർഡ് പ്രസിഡൻ്റിൻ്റെ നേരിട്ടുള്ള പരിശോധനയിൽ.

