പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ ബാവ കേരള സന്ദർശനം പൂർത്തിയാക്കി മടങ്ങി

അന്ത്യോഖ്യാ പാത്രിയാർക്കീസ് പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ ബാവ കേരളത്തിലെ സന്ദർശനം പൂർത്തിയാക്കി മടങ്ങി.മുളന്തുരുത്തി സുന്നഹദോസ് വാർഷികാഘോഷങ്ങളും വിശുദ്ധ മുറോൻ കൂദാശയും പൂർത്തിയാക്കിയാണ് ബാവ മടങ്ങിയത്.ആളുകളോട് ശാരീരികമായി പിരിയുന്നതിൽ ദുഃഖമുണ്ടെങ്കിലും പ്രാർത്ഥനയിലും ആത്മാവിലും എപ്പോഴും കൂടെയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും തന്റെ സന്ദർശനത്തിന് നൽകിയ പിന്തുണയ്ക്കും സൗകര്യങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു.സഭകളിൽ ശാശ്വത സമാധാനം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നതായി ബാവ പറഞ്ഞു.സഭാ തർക്കത്തിൽ ചർച്ചകൾ ആവശ്യമാണ്.തുറന്ന മനസ്സോടെ ഒരുമിച്ചിരുന്നുള്ള ചർച്ചകൾ തുടരണം. സന്ദർശനം ഫലപ്രദമാണെന്നും ബാവ കൂട്ടിച്ചേർത്തു.

Leave a Reply

spot_img

Related articles

ശബരിമലയിലെ വിരികേന്ദ്രങ്ങളിൽ അനധികൃത കൂപ്പൺ

സന്നിധാനത്ത് വിരി ഷെഡിൽ വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന അനധികൃത കൂപ്പണുകൾ തിരുവിതാംകൂർ ദേവസം ബോർഡ് പ്രസിഡൻറ് കെ ജയകുമാറിന്റെ നേതൃത്വത്തിൽ നടത്തി പരിശോധനയിൽ പിടിച്ചെടുത്തു....

ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദം ഇന്ന് ചുഴലിക്കാറ്റാകും; കേരളത്തിൽ മഴയ്ക്ക് സാധ്യത, തീരദേശങ്ങളിൽ ജാഗ്രതാനിർദേശം

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദം ഇന്ന് (നവംബർ 16) ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപത്തെ തെക്കുപടിഞ്ഞാറൻ...

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം; ഒന്നാം പ്രതി സുഹൈൽ സജീവ് ഇന്ന് ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങും

മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി വാഹനാപകടക്കേസിൽ ഒന്നാം പ്രതി സുഹൈൽ സജീവ് ഇന്ന് ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങും. ഒരു മാസത്തിലേറെ റിമാൻഡ് തടവുകാരനായി...

ശബരിമല തീർത്ഥാടനം; ഒരേ സമയം 5000 ലേറെ പോലീസുകാരെ വിന്യസിച്ചതായി എഡിജിപി

ശബരിമല തീർത്ഥാടനം; ഒരേ സമയം 5000 ലേറെ പോലീസുകാരെ വിന്യസിച്ചതായി എഡിജിപി പി വിജയൻ.6 ഫേസ് ആയിട്ടായിരിക്കും പോലീസുകാർക്ക് ഡ്യൂട്ടി.സന്നിധാനത്ത് പരിചയസമ്പന്നരായ പോലീസ് ഉദ്യോഗസ്ഥരാകും...