ചാലയിലെ സ്വർണ കവർച്ചയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം ചാലയിലെ സ്വർണ കവർച്ചയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്വർണകവർച്ചയ്ക്കായി 25 ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷൻ ഉറപ്പിച്ചത് എന്നാണ് പൊലീസ് കണ്ടെത്തൽ. ദിവസങ്ങൾക്ക് മുമ്പാണ് കവർച്ചയ്ക്ക് പിന്നിലെ ഗൂഢാലോചന നടന്നത്. മാളവിക ജ്വല്ലറി ഉടമ ജയറാമും മുഖ്യപ്രതി അമോലും കൂട്ടുപ്രതി ദിലീപും ഒരുമിച്ചിരുന്നാണ് കവർച്ചയുടെ പദ്ധതി തയ്യാറാക്കിയത്. കവർച്ചയ്ക്ക് തലേദിവസം പ്രതികൾ സംഭവസ്ഥലത്തെത്തി റിഹേഴ്‌സലും നടത്തിയെന്ന് പൊലീസ് പറയുന്നു.ക്വട്ടേഷൻ സംഘത്തിന് മുഖ്യപ്രതിയായ അമോൽ ആദ്യം കൈമാറിയത് നാല് ലക്ഷം രൂപയാണ്. സ്വർണം കവർന്നെടുത്ത ശേഷമാണ് ക്വട്ടേഷൻ ഏറ്റെടുത്ത അനൂപ് രാജ് നാല് ലക്ഷം രൂപ നൽകിയത്. കൂട്ടുപ്രതിയായ ദിലീപിൻ്റെ കൈയിലാണ് അമോൽ പണം നൽകിയത്. ദിലീപ് ബാങ്ക് അക്കൗണ്ട് വഴി തമിഴ്‌നാട്ടിലായിരുന്ന അനൂപ് രാജിന് തുക കൈമാറുകയായിരുന്നു. കവർച്ച നടന്ന ദിവസം രാവിലെ തന്നെ അമൂൽ 85 ഗ്രാം സ്വർണം വൈഷ്‌ണവി ജ്വല്ലറി ഉടമ നന്ദകുമാറിന് കൈമാറിയിരുന്നു. കവർന്നെടുത്ത സ്വർണത്തിൽ നിന്ന് 85 ഗ്രാം തിരികെ നൽകണമെന്നും അമോൽ ആവശ്യപ്പെട്ടിരുന്നു.ദിവസങ്ങൾക്ക് മുമ്പാണ് കവർച്ചയ്ക്ക് പിന്നിലെ ഗൂഢാലോചന നടന്നത്. അമോലും മാളവിക ജ്വല്ലറി ഉടമ ജയറാമും ദിലീപും ഒരുമിച്ചിരുന്നാണ് കവർച്ചയുടെ പദ്ധതി തയ്യാറാക്കിയത്. കവർച്ചയ്ക്ക് തലേദിവസം പ്രതികൾ സംഭവസ്ഥലത്തെത്തി റിഹേഴ്സ‌ലും നടത്തി. ഈ റിഹേഴ്‌സലിൽ ദിലീപും പങ്കെടുത്തിരുന്നു. എന്നാൽ, അന്ന് പ്രതികൾ നിശ്ചയിച്ച സമയത്ത് നന്ദകുമാർ കടയിൽ നിന്നും ഇറങ്ങിയില്ല. ഇതോടെ ആദ്യ നീക്കം വിജയിച്ചില്ല. പിന്നീട് സാഹചര്യം വിലയിരുത്തി കവർച്ച നടപ്പാക്കുകയായിരുന്നു. അമോലിനെയും ദിലീപിനെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. മാളവിക ജ്വല്ലറി ഉടമ ജയറാമിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Leave a Reply

spot_img

Related articles

മണ്ഡലകാല തീർഥാടനത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

മണ്ഡലകാല തീർഥാടനത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും.വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നട തുറന്ന്...

അമ്പലപ്പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് കിഴക്ക് കൃഷ്ണാലയം ശശി-രാധാമണി ദമ്പതികളുടെ മകൻ അഭിലാഷിന്റെ (31) മൃതദേഹമാണ് കിണറ്റിൽ കണ്ടെത്തിയത്.ഇന്നലെ രാവിലെ ആറര മുതൽ യുവാവിനെ...

വ്യാജ വാർത്തകളെയും അപവാദ പ്രചാരണങ്ങളെയും പ്രതിരോധിക്കാൻ സിപിഎം; പ്രത്യേക ലീഗൽ സെൽ സജ്ജമാക്കി, ചുമതല പി രാജീവിന്

പാർട്ടിക്കെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങളെയും വ്യാജ വർത്തകളെയും നിയമപരമായി നേരിടുന്നതിനായി പ്രത്യേക ലീഗൽ സെൽ സജ്ജമാക്കി സിപിഎം.സിപിഎം നേതാവും കേന്ദ്ര കമ്മറ്റി അംഗവുമായ പി....

കാലടി സര്‍വകലാശാലയിലെ വിദ്യാർഥികളുടെ സസ്‌പെൻഷൻ നടപടി ചോദ്യം ചെയ്ത ഹർജി തിങ്കളാഴ്ച പരിഗണിക്കും

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ സസ്‌പെൻഷൻ നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരിഗണിക്കുന്നത് മാറ്റി.തിങ്കളാഴ്ച വീണ്ടും ഹർജി പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.സ്‌പെൻഷൻ നടപടി റദ്ദാക്കണമെന്നും,...