അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് കിഴക്ക് കൃഷ്ണാലയം ശശി-രാധാമണി ദമ്പതികളുടെ മകൻ അഭിലാഷിന്റെ (31) മൃതദേഹമാണ് കിണറ്റിൽ കണ്ടെത്തിയത്.ഇന്നലെ രാവിലെ ആറര മുതൽ യുവാവിനെ കാണാനില്ലായിരുന്നു.
തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയെത്തുടർന്ന് അമ്പലപ്പുഴ പോലീസ് തെരച്ചിൽ നടത്തുന്നതിനിടെയാണ് വീടിന് സമീപത്തെ ചിറക്കൽ ശ്രീജിത്തിൻ്റെ വീടിന് മുന്നിലെ കിണറ്റിൽ മൃതദേഹം കണ്ടത്.കിണർ ഇപ്പോൾ മീൻ വളർത്തലിനായാണ് ഉപയോഗിക്കുന്നത്.ഇന്ന് ഉച്ചയോടെ കിണറ്റിൽ നിന്ന് അസാധാരണമായ ശബ്ദം കേട്ടതിനെത്തുടർന്ന് വീട്ടുകാർ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.ഫോറൻസിക് പരിശോധനക്കു ശേഷം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

