പി.​എ​സ് ശ്രീ​ധ​ര​ൻ പി​ള്ള​യ്ക്ക് സ്വ​മേ​ധ​യാ വി​ശി​ഷ്ട സീ​നി​യ​ർ പ​ദ​വി ന​ൽ​കാ​ൻ ഹൈ​ക്കോ​ട​തി തീ​രു​മാ​നം

മു​ൻ ഗ​വ​ർ​ണ​റും മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നു​മാ​യ അ​ഡ്വ. പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള​യ്ക്ക് സ്വ​മേ​ധ​യാ വി​ശി​ഷ്ട സീ​നി​യ​ർ പ​ദ​വി ന​ൽ​കാ​ൻ കേ​ര​ള ഹൈ​ക്കോ​ട​തി ഫു​ൾ​കോ​ർ​ട്ട് തീ​രു​മാ​നം.നി​യ​മ​രം​ഗ​ത്തെ പ്രാ​വീ​ണ്യ​വും അ​നു​ഭ​വ​സ​മ്പ​ത്തും തൊ​ഴി​ൽ​പ​ര​മാ​യ മി​ക​വും പ​രി​ഗ​ണി​ച്ചാ​ണ് പ​ദ​വി ന​ൽ​കി​യ​ത്.സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക പ​ദ​വി​ക്കു​വേ​ണ്ടി അ​പേ​ക്ഷ​ക​ൻ അ​ല്ലാ​തി​രു​ന്നി​ട്ടും ഹൈ​ക്കോ​ട​തി ഫു​ൾ​കോ​ർ​ട്ട് അ​ദ്ദേ​ഹ​ത്തി​ന് ഏ​ക​ക​ണ്ഠ​മാ​യി പ​ദ​വി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത് അ​ത്യ​പൂ​ർ​വ ബ​ഹു​മ​തി​യാ​ണ്.നി​യ​മ​രം​ഗ​ത്ത് നാ​ലു​പ​തി​റ്റാ​ണ്ടി​ലേ​റെ പ്ര​വ​ർ​ത്ത​ന പാ​ര​മ്പ​ര്യ​മു​ള്ള അ​ഭി​ഭാ​ഷ​ക​നാ​ണ് ശ്രീ​ധ​ര​ൻ പി​ള്ള.കീ​ഴ് കോ​ട​തി​മു​ത​ൽ സു​പ്രീം​കോ​ട​തി വ​രെ ഒ​ട്ടേ​റെ പ്ര​മാ​ദ​മാ​യ കേ​സു​ക​ളി​ൽ ഹാ​ജ​രാ​യി കേ​സ് ന​ട​ത്തി​യി​ട്ടു​ള്ള ശ്രീ​ധ​ര​ൻ പി​ള്ള​യെ കേ​ര​ള​ത്തി​ൽ മാ​റി​മാ​റി വ​ന്ന സ​ർ​ക്കാ​രു​ക​ൾ പ​ന്ത്ര​ണ്ട് കേ​സു​ക​ളി​ൽ സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റാ​യി നി​യ​മി​ച്ചി​ട്ടു​ണ്ട്.മി​സോ​റാ​മി​ലും ഗോ​വ​യി​ലും ഗ​വ​ർ​ണ​റാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലെ സീ​നി​യ​ർ സ്റ്റാ​ൻ​ഡിം​ഗ് കൗ​ൺ​സി​ൽ, സി​ബി​ഐ​യു​ടെ ഹൈ​ക്കോ​ട​തി​യി​ലെ സ്റ്റാ​ൻ​ഡിം​ഗ് കൗ​ൺ​സി​ൽ, കാ​ലി​ക്ക​റ്റ് ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.മൂ​ന്നു ത​വ​ണ തു​ട​ർ​ച്ച​യാ​യി കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ര​ജി​സ്റ്റേ​ർ​ഡ് ഗ്രാ​ജു​വേ​റ്റ്സ് കോ​ൺ​സ്റ്റി​റ്റു​വ​ൻ​സി​യി​ൽ​നി​ന്ന് സെ​ന​റ്റ് അം​ഗ​മാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

Leave a Reply

spot_img

Related articles

സതീശനുമായി അഭിപ്രായവ്യത്യാസമില്ല; മന്നം ജയന്തി സമ്മേളനത്തിന് മുഖ്യമന്ത്രിയെ ക്ഷണിച്ചെന്ന് ജി. സുകുമാരൻ നായർ

മുഖ്യമന്ത്രി വി.ഡി. സതീശനുമായി നിലവിൽ അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മുൻകാലങ്ങളിൽ ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളും പരാമർശങ്ങളും മറന്നാണ് മുഖ്യമന്ത്രിയെ മന്നം...

മുളന്തുരുത്തി സുന്നഹദോസ് 150-ാ വാർഷികവും, മൂറോൻ കൂദാശയും ഇന്ന് പുത്തൻ കുരിശിലെ പാത്രിയാർക്കാ സെന്ററിൽ

മൂറോൻ കൂദാശയുടെ രണ്ടാംഘട്ട പ്രധാന ശുശ്രൂഷകൾ രാവിലെ 7 ന് ആരംഭിച്ചു. 60 ബിഷപ്പുമാർ ഈ ശുശ്രൂഷകളിൽ പങ്കെടുക്കുന്നുണ്ട്. പാത്രിയാർക്കാ സെന്ററിലെ സെന്റ് അത്താനാഷ്യൂസ്...

ബിജെപി ‘ജനാധിപത്യ സംരക്ഷണ പദയാത്ര’ ഇന്നു വൈകിട്ടു കോട്ടയത്ത്

ബിജെപി 'ജനാധിപത്യ സംരക്ഷണ പദയാത്ര' ഇന്നു വൈകിട്ടു കോട്ടയത്ത്.പൊതുസമ്മേളനം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി സുരേഷ് ഗോപി...

മന്നം ജയന്തി ആഘോഷങ്ങൾക്ക് പെരുന്നയിൽ വി.ഡി. സതീശൻ; രാഷ്ട്രീയ പ്രാധാന്യമേറി സന്ദർശനം

സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 150-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്തെത്തും.2027 ജനുവരി രണ്ടിന് നടക്കുന്ന ജയന്തിദിന സമ്മേളനം...