മന്നം ജയന്തി ആഘോഷങ്ങൾക്ക് പെരുന്നയിൽ വി.ഡി. സതീശൻ; രാഷ്ട്രീയ പ്രാധാന്യമേറി സന്ദർശനം

സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 150-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്തെത്തും.2027 ജനുവരി രണ്ടിന് നടക്കുന്ന ജയന്തിദിന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം സതീശൻ ആദ്യമായി എൻ.എസ്.എസ് ആസ്ഥാനത്ത് എത്തുന്നുവെന്ന പ്രത്യേകതയും സന്ദർശനത്തിനുണ്ട്. ജനുവരി ഒന്നിനും രണ്ടിനുമായി സംഘടിപ്പിക്കുന്ന ആഘോഷങ്ങളുടെ ആദ്യദിനത്തിൽ അഖിലകേരള നായർ പ്രതിനിധി സമ്മേളനം നടക്കും. രണ്ടാംദിനത്തിലെ പ്രധാന സമ്മേളനത്തിൽ മന്ത്രി കെ. മുരളീധരനും അതിഥിയായി പങ്കെടുക്കും. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും വി.ഡി. സതീശനും തമ്മിൽ നേരത്തേയുണ്ടായിരുന്ന അഭിപ്രായഭിന്നതകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യവും കൽപ്പിക്കപ്പെടുന്നുണ്ട്. ഇരുനേതാക്കളും ഒരേ വേദിയിലെത്തുന്നതും നടത്തുന്ന പ്രസംഗങ്ങളും രാഷ്ട്രീയ കേന്ദ്രങ്ങൾ സവിശേഷ ശ്രദ്ധയോടെയാണ് ഉറ്റുനോക്കുന്നത്. അഞ്ചുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് സതീശൻ പെരുന്നയിലെത്തുന്നത്. അതേസമയം, മുഖ്യമന്ത്രിയുടെ സന്ദർശനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം എൻ.എസ്.എസ് നേതൃത്വം ഇതുവരെ നടത്തിയിട്ടില്ല. മന്നത്ത് പത്മനാഭന്റെ 150-ാം ജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിക്കാനുള്ള ഒരുക്കങ്ങളാണ് പെരുന്നയിൽ പുരോഗമിക്കുന്നത്.

Leave a Reply

spot_img

Related articles

മുളന്തുരുത്തി സുന്നഹദോസ് 150-ാ വാർഷികവും, മൂറോൻ കൂദാശയും ഇന്ന് പുത്തൻ കുരിശിലെ പാത്രിയാർക്കാ സെന്ററിൽ

മൂറോൻ കൂദാശയുടെ രണ്ടാംഘട്ട പ്രധാന ശുശ്രൂഷകൾ രാവിലെ 7 ന് ആരംഭിച്ചു. 60 ബിഷപ്പുമാർ ഈ ശുശ്രൂഷകളിൽ പങ്കെടുക്കുന്നുണ്ട്. പാത്രിയാർക്കാ സെന്ററിലെ സെന്റ് അത്താനാഷ്യൂസ്...

ബിജെപി ‘ജനാധിപത്യ സംരക്ഷണ പദയാത്ര’ ഇന്നു വൈകിട്ടു കോട്ടയത്ത്

ബിജെപി 'ജനാധിപത്യ സംരക്ഷണ പദയാത്ര' ഇന്നു വൈകിട്ടു കോട്ടയത്ത്.പൊതുസമ്മേളനം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി സുരേഷ് ഗോപി...

ഐസ് ഹോക്കി ഫെഡറേഷൻ വനിതാ പ്രതിനിധിയായി പി.ടി. ഉഷ ഐഒഎ ജനറൽ അസംബ്ലിയിൽ

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) ജനറൽ അസംബ്ലിയിൽ ഐസ് ഹോക്കി ഫെഡറേഷന്റെ വനിതാ പ്രതിനിധിയായി പി.ടി. ഉഷ പങ്കെടുക്കും. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റായ...

പാത്രിയർക്കീസ് ബാവായ്ക്ക് ഊഷ്മള വരവേൽപ്പ്

മലങ്കര സഭയുടെ ചരിത്രപ്രസിദ്ധമായ മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നവംബർ 13, 14 തീയതികളിലായി സഭ ക്രമീകരിച്ചിട്ടു ള്ള വിശുദ്ധ മൂറോൻ കൂദാശയിലും,...