ബിജെപി ‘ജനാധിപത്യ സംരക്ഷണ പദയാത്ര’ ഇന്നു വൈകിട്ടു കോട്ടയത്ത്

ബിജെപി ‘ജനാധിപത്യ സംരക്ഷണ പദയാത്ര’ ഇന്നു വൈകിട്ടു കോട്ടയത്ത്.പൊതുസമ്മേളനം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി സുരേഷ് ഗോപി പദയാത്രകളിലും തുടർന്ന് പൊതുസമ്മേളന ത്തിലും പങ്കെടുക്കും.നാഗമ്പടത്തുനിന്നു 4നും കഞ്ഞിക്കുഴി യിൽനിന്നു 4.30നും ആരംഭിക്കുന്ന പദയാത്രകൾ കലക്ടറേറ്റ് ജംക്‌ഷനിൽ സംഗമിച്ച് ബസേലിയസ് കോളജ് ജംക്‌ഷൻ, മാർക്കറ്റ് ജംക്‌ഷൻ വഴി തിരുനക്കര മൈതാനത്ത് എത്തും.ബി.ജെ.പിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജനാധിപത്യ സംരക്ഷണ പദയാത്രയോടനുബന്ധിച്ച് നവംബർ 13 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണി മുതൽ കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. നഗരത്തിലേക്ക് എത്തുന്ന വാഹനങ്ങൾക്കും വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾക്കും താഴെപ്പറയുന്ന ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി കോട്ടയം ജില്ലാ പോലീസ് അറിയിച്ചു.വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ഭാരവാഹനങ്ങൾക്ക് കോട്ടയം നഗരത്തിൽ പ്രവേശനം അനുവദിക്കില്ല.

പ്രധാന ഗതാഗത ക്രമീകരണങ്ങൾ:

  • എം.സി. റോഡിൽ ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾ ളായിക്കാട് ബൈപാസിൽനിന്ന് തിരിഞ്ഞ് റെയിൽവേ ജംഗ്ഷൻ, കുരിശുംമൂട്, തെങ്ങണ, ഞാലിയാകുഴി, പുതുപ്പള്ളി, മണർകാട് വഴി പോകണം.
  • നാട്ടകം ഭാഗത്തുനിന്ന് കഞ്ഞിക്കുഴി, മണർകാട്, പുതുപ്പള്ളി ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ മണിപ്പുഴയിൽനിന്ന് തിരിഞ്ഞ് കടുവാക്കുളം, കൊല്ലാട് വഴി പോകണം.
  • കടുത്തുരുത്തി, കുറവിലങ്ങാട് ഭാഗങ്ങളിൽനിന്ന് വരുന്ന വലിയ വാഹനങ്ങൾ പട്ടിത്താനം കവലയിൽനിന്ന് തിരിഞ്ഞ് തിരുവഞ്ചൂർ, മണർകാട്, പുതുപ്പള്ളി വഴി പോകണം.
  • ഏറ്റുമാനൂർ ഭാഗത്തുനിന്ന് വരുന്ന ബസുകൾ ഒഴികെയുള്ള വാഹനങ്ങൾ വട്ടമൂട് ജംഗ്ഷനിൽനിന്ന് തിരിഞ്ഞ് കഞ്ഞിക്കുഴി വഴി പോകണം.
  • ഗാന്ധിനഗർ ഭാഗത്തുനിന്ന് വരുന്ന സ്വകാര്യ ബസുകൾ നാഗമ്പടം ബസ് സ്റ്റാൻഡിലെത്തി തിരികെ പോകണം.
  • തിരുവാർപ്പ്, തിരുവാതുക്കൽ, കാരാപ്പുഴ ഭാഗങ്ങളിൽനിന്ന് വരുന്ന ബസുകൾ തിരുനക്കര ബസ് സ്റ്റാൻഡിലെത്തി തിരികെ പോകണം.
  • മണർകാട് ഭാഗത്തുനിന്ന് ചങ്ങനാശ്ശേരിയിലേക്ക് പോകേണ്ട വാഹനങ്ങൾ പുതുപ്പള്ളി, തെങ്ങണ വഴിയും ഏറ്റുമാനൂരിലേക്ക് പോകേണ്ട വാഹനങ്ങൾ തിരുവഞ്ചൂർ, പേരൂർ വഴിയും പോകണം.
  • കെ.കെ. റോഡിലൂടെ വരുന്ന നാട്ടകം, ചിങ്ങവനം ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ കഞ്ഞിക്കുഴിയിൽനിന്ന് തിരിഞ്ഞ് കൊല്ലാട്, കടുവാക്കുളം വഴി പോകണം.
  • കെ.കെ. റോഡിലൂടെ വരുന്ന സ്വകാര്യ ബസുകൾ കളക്ടറേറ്റ് ഭാഗത്തുനിന്ന് തിരിഞ്ഞ് നാഗമ്പടം ബസ് സ്റ്റാൻഡിലെത്തി തിരികെ പോകണം.
  • പൊൻകുന്നം, കാഞ്ഞിരപ്പള്ളി ഭാഗങ്ങളിലേക്ക് പോകേണ്ട കെ.എസ്.ആർ.ടി.സി. ബസുകൾ ഐഡ ജംഗ്ഷൻ, മണിപ്പുഴ, ദിവാൻ കവല, കടുവാക്കുളം, പുതുപ്പള്ളി, മണർകാട് വഴി പോകണം.

Leave a Reply

spot_img

Related articles

മുളന്തുരുത്തി സുന്നഹദോസ് 150-ാ വാർഷികവും, മൂറോൻ കൂദാശയും ഇന്ന് പുത്തൻ കുരിശിലെ പാത്രിയാർക്കാ സെന്ററിൽ

മൂറോൻ കൂദാശയുടെ രണ്ടാംഘട്ട പ്രധാന ശുശ്രൂഷകൾ രാവിലെ 7 ന് ആരംഭിച്ചു. 60 ബിഷപ്പുമാർ ഈ ശുശ്രൂഷകളിൽ പങ്കെടുക്കുന്നുണ്ട്. പാത്രിയാർക്കാ സെന്ററിലെ സെന്റ് അത്താനാഷ്യൂസ്...

മന്നം ജയന്തി ആഘോഷങ്ങൾക്ക് പെരുന്നയിൽ വി.ഡി. സതീശൻ; രാഷ്ട്രീയ പ്രാധാന്യമേറി സന്ദർശനം

സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 150-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്തെത്തും.2027 ജനുവരി രണ്ടിന് നടക്കുന്ന ജയന്തിദിന സമ്മേളനം...

ഐസ് ഹോക്കി ഫെഡറേഷൻ വനിതാ പ്രതിനിധിയായി പി.ടി. ഉഷ ഐഒഎ ജനറൽ അസംബ്ലിയിൽ

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) ജനറൽ അസംബ്ലിയിൽ ഐസ് ഹോക്കി ഫെഡറേഷന്റെ വനിതാ പ്രതിനിധിയായി പി.ടി. ഉഷ പങ്കെടുക്കും. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റായ...

പാത്രിയർക്കീസ് ബാവായ്ക്ക് ഊഷ്മള വരവേൽപ്പ്

മലങ്കര സഭയുടെ ചരിത്രപ്രസിദ്ധമായ മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നവംബർ 13, 14 തീയതികളിലായി സഭ ക്രമീകരിച്ചിട്ടു ള്ള വിശുദ്ധ മൂറോൻ കൂദാശയിലും,...