മുളന്തുരുത്തി സുന്നഹദോസ് 150-ാ വാർഷികവും, മൂറോൻ കൂദാശയും ഇന്ന് പുത്തൻ കുരിശിലെ പാത്രിയാർക്കാ സെന്ററിൽ

മൂറോൻ കൂദാശയുടെ രണ്ടാംഘട്ട പ്രധാന ശുശ്രൂഷകൾ രാവിലെ 7 ന് ആരംഭിച്ചു. 60 ബിഷപ്പുമാർ ഈ ശുശ്രൂഷകളിൽ പങ്കെടുക്കുന്നുണ്ട്. പാത്രിയാർക്കാ സെന്ററിലെ സെന്റ് അത്താനാഷ്യൂസ് കത്തീഡ്രലിൽ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവയുടെ മുഖ്യ കാർമ്മികത്വത്തിലും, ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയുടെ സഹ കാർമ്മികത്വത്തിലുമാണ് മൂറോൻ കൂദാശ നടക്കുന്നത്. രാവിലെ 7-ന് പ്രാർത്ഥന ആരംഭിച്ചു.7.45-ന് പരിശുദ്ധ പാത്രിയാർക്കീസ് ബാവ, ശ്രേഷ്ഠ കാതോലിക്കാ ബാവ, മെത്രാപ്പോലീത്തമാർ എന്നിവർ പ്രദിക്ഷിണമായി മദ്ബഹായിൽ പ്രവേശിക്കുന്നതോടെ മൂറോൻ കൂദാശയുടെ പ്രധാന ചടങ്ങുകൾക്ക് തുടക്കമാകും.

സഭയിലെ സുദീർഘവും വിശിഷ്ടവുമായ കൂദാശയാണിത്. 9 തരം സുഗന്ധദ്രവ്യങ്ങളും ഒലീവ് എണ്ണയും പ്രത്യേക പാത്രത്തിൽ ചേർത്ത് പ്രത്യേക പ്രാർത്ഥനകളോടെയും നിഷ്ഠയോടെയുമാണ് മൂറോൻ തയ്യാറാക്കുന്നത്. സഭയിലെ കൂദാശകൾക്ക് ഒന്നു മൂറോൻ ഉപയോഗിക്കും.രാവിലെ 11-ന് പാത്രിയാർക്കീസ് ബാവയുടെ അധ്യക്ഷതയിൽ എപ്പിസ്കോപ്പൽ സുനഹദോസ്, സുമ സഭാ വർക്കിങ് കമ്മിറ്റി, മാനേജിങ് കമ്മിറ്റി യോഗങ്ങളും നടക്കും.ഉച്ചയ്ക്ക് 2-ന് പാത്രിയാർക്കീസ് ബാവയുടെ അധ്യക്ഷതയിൽ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം ചേരുകയും, 3-ന് മുളന്തുരുത്തി സുനഹദോസിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുകയും ചെയ്യും. തുടർന്ന് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും തുടക്കം കുറിക്കും. നടൻ മമ്മൂട്ടിക്ക് ശ്രേഷ്ഠ ബാവ പുരസ്കാരം നൽകും.യാക്കോബായ സഭയുടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും , ഇടവകകളുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി നൽകിയിട്ടുണ്ട് (പരീക്ഷകൾക്ക് മാറ്റമില്ല).

Leave a Reply

spot_img

Related articles

ബിജെപി ‘ജനാധിപത്യ സംരക്ഷണ പദയാത്ര’ ഇന്നു വൈകിട്ടു കോട്ടയത്ത്

ബിജെപി 'ജനാധിപത്യ സംരക്ഷണ പദയാത്ര' ഇന്നു വൈകിട്ടു കോട്ടയത്ത്.പൊതുസമ്മേളനം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി സുരേഷ് ഗോപി...

മന്നം ജയന്തി ആഘോഷങ്ങൾക്ക് പെരുന്നയിൽ വി.ഡി. സതീശൻ; രാഷ്ട്രീയ പ്രാധാന്യമേറി സന്ദർശനം

സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 150-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്തെത്തും.2027 ജനുവരി രണ്ടിന് നടക്കുന്ന ജയന്തിദിന സമ്മേളനം...

ഐസ് ഹോക്കി ഫെഡറേഷൻ വനിതാ പ്രതിനിധിയായി പി.ടി. ഉഷ ഐഒഎ ജനറൽ അസംബ്ലിയിൽ

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) ജനറൽ അസംബ്ലിയിൽ ഐസ് ഹോക്കി ഫെഡറേഷന്റെ വനിതാ പ്രതിനിധിയായി പി.ടി. ഉഷ പങ്കെടുക്കും. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റായ...

പാത്രിയർക്കീസ് ബാവായ്ക്ക് ഊഷ്മള വരവേൽപ്പ്

മലങ്കര സഭയുടെ ചരിത്രപ്രസിദ്ധമായ മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നവംബർ 13, 14 തീയതികളിലായി സഭ ക്രമീകരിച്ചിട്ടു ള്ള വിശുദ്ധ മൂറോൻ കൂദാശയിലും,...