മലങ്കര സഭയുടെ ചരിത്രപ്രസിദ്ധമായ മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നവംബർ 13, 14 തീയതികളിലായി സഭ ക്രമീകരിച്ചിട്ടു ള്ള വിശുദ്ധ മൂറോൻ കൂദാശയിലും, യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷനിലും, തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിലും സംബന്ധിക്കുന്നതിനായി ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ കേരളത്തിൽ എത്തി.രാവിലെ 8ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്ന പരിശുദ്ധ ബാവായെ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവായും, കേരള സർക്കാരിന്റെ പ്രതിനിധി ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്, സഭയിലെ മെത്രാപ്പോലീത്തന്മാര്, എംപിമാർ, എംഎൽഎമാർ, സഭാ ഭാരവാഹികൾ, ബഹുമാനപ്പെട്ട വൈദികർ, വിശ്വാസികൾ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

