ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദം ഇന്ന് ചുഴലിക്കാറ്റാകും; കേരളത്തിൽ മഴയ്ക്ക് സാധ്യത, തീരദേശങ്ങളിൽ ജാഗ്രതാനിർദേശം

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദം ഇന്ന് (നവംബർ 16) ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപത്തെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുമായി നിലനിൽക്കുന്ന അതിതീവ്ര ന്യൂനമർദം വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങുകയാണ്. ഇന്ന് വൈകുന്നേരത്തോടെ ചുഴലിക്കാറ്റായി മാറുന്ന ന്യൂനമർദം നാളെ (നവംബർ 17) തീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാനാണ് സാധ്യത. തുടർന്ന് ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

Leave a Reply

spot_img

Related articles

ശബരിമലയിലെ വിരികേന്ദ്രങ്ങളിൽ അനധികൃത കൂപ്പൺ

സന്നിധാനത്ത് വിരി ഷെഡിൽ വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന അനധികൃത കൂപ്പണുകൾ തിരുവിതാംകൂർ ദേവസം ബോർഡ് പ്രസിഡൻറ് കെ ജയകുമാറിന്റെ നേതൃത്വത്തിൽ നടത്തി പരിശോധനയിൽ പിടിച്ചെടുത്തു....

പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ ബാവ കേരള സന്ദർശനം പൂർത്തിയാക്കി മടങ്ങി

അന്ത്യോഖ്യാ പാത്രിയാർക്കീസ് പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ ബാവ കേരളത്തിലെ സന്ദർശനം പൂർത്തിയാക്കി മടങ്ങി.മുളന്തുരുത്തി സുന്നഹദോസ് വാർഷികാഘോഷങ്ങളും വിശുദ്ധ മുറോൻ കൂദാശയും പൂർത്തിയാക്കിയാണ് ബാവ...

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം; ഒന്നാം പ്രതി സുഹൈൽ സജീവ് ഇന്ന് ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങും

മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി വാഹനാപകടക്കേസിൽ ഒന്നാം പ്രതി സുഹൈൽ സജീവ് ഇന്ന് ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങും. ഒരു മാസത്തിലേറെ റിമാൻഡ് തടവുകാരനായി...

ശബരിമല തീർത്ഥാടനം; ഒരേ സമയം 5000 ലേറെ പോലീസുകാരെ വിന്യസിച്ചതായി എഡിജിപി

ശബരിമല തീർത്ഥാടനം; ഒരേ സമയം 5000 ലേറെ പോലീസുകാരെ വിന്യസിച്ചതായി എഡിജിപി പി വിജയൻ.6 ഫേസ് ആയിട്ടായിരിക്കും പോലീസുകാർക്ക് ഡ്യൂട്ടി.സന്നിധാനത്ത് പരിചയസമ്പന്നരായ പോലീസ് ഉദ്യോഗസ്ഥരാകും...