സർക്കാരിന്റെ പുതിയ മദ്യനയം ഉടൻ; ബെവ്‌കോ ഔട്ട്ലെറ്റുകൾക്ക് ഇനി പുതിയ മുഖം

യുഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയം ഉടൻ തന്നെ പ്രാബല്യത്തിൽ വന്നേക്കും.ഈ ആഴ്ച തന്നെ നിർദേശങ്ങൾ മുഖ്യമന്ത്രി വിഡി സതീശന്റെ മുന്നിലെത്തും.പുതിയ മദ്യനയം വരുന്നതോടെ ബെവ്‌കോ ഔട്ട്ലെറ്റുകൾക്ക് അടിമുടി പുതിയ മാറ്റവുമുണ്ടാകും.എണ്ണത്തിലല്ല മറിച്ച് ഔട്ട്ലെറ്റുകളുടെ രൂപഘടനയിലാകും കാര്യമായ മാറ്റങ്ങൾ കൊണ്ടുവരിക.സെൽഫ് ഹെൽപ് ഔട്ട്ലെറ്റുകൾക്ക് പ്രാധാന്യം നൽകും.എന്നാൽ ബെവ്‌കോ ഔട്ട്ലെറ്റുകളുടെ എണ്ണം കൂട്ടില്ല.ഔട്ട്ലറ്റുകളുടേയും വേർഹൗസുകളുടേയും നടത്തിപ്പ് ആവശ്യമെങ്കിൽ സഹകരണ സംഘങ്ങൾക്ക് ലഭ്യമാക്കും.ചില്ലറ വിൽപ്പനയിലും സഹകരണ സംഘങ്ങൾക്ക് പങ്കാളിത്തം ഉണ്ടാകാനാണ് സാധ്യത.കള്ളചെത്ത് മേഖലയിൽ സമഗ്ര പരിഷ്കരണം വരും.അതേസമയം, വീര്യം കുറഞ്ഞ മദ്യത്തിൽ നയപരമായ നിലപാട് എടുക്കുക യുഡിഎഫ് ഉപസമിതിക്ക് ശേഷമായിരിക്കുമെന്നാണ് വിവരം.അതേസമയം, പുതിയ മദ്യനയം വരുന്നത് വരെയും ബാറുകൾക്ക് ലൈസൻസ് അനുവദിക്കരുതെന്നാണ് നികുതി വകുപ്പിന്റെ നിർദേശം.സർക്കാരിന്റെ നിർദേശം ലഭിക്കാതെ മദ്യം വിൽക്കാൻ ലൈസൻസ് അനിവാദിക്കാൻ പാടില്ലെന്ന് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് കർശന നിർദേശം നൽകിയിരിക്കുന്നത്.

Leave a Reply

spot_img

Related articles

ശബരിമലയിലെ വിരികേന്ദ്രങ്ങളിൽ അനധികൃത കൂപ്പൺ

സന്നിധാനത്ത് വിരി ഷെഡിൽ വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന അനധികൃത കൂപ്പണുകൾ തിരുവിതാംകൂർ ദേവസം ബോർഡ് പ്രസിഡൻറ് കെ ജയകുമാറിന്റെ നേതൃത്വത്തിൽ നടത്തി പരിശോധനയിൽ പിടിച്ചെടുത്തു....

ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദം ഇന്ന് ചുഴലിക്കാറ്റാകും; കേരളത്തിൽ മഴയ്ക്ക് സാധ്യത, തീരദേശങ്ങളിൽ ജാഗ്രതാനിർദേശം

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദം ഇന്ന് (നവംബർ 16) ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപത്തെ തെക്കുപടിഞ്ഞാറൻ...

പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ ബാവ കേരള സന്ദർശനം പൂർത്തിയാക്കി മടങ്ങി

അന്ത്യോഖ്യാ പാത്രിയാർക്കീസ് പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ ബാവ കേരളത്തിലെ സന്ദർശനം പൂർത്തിയാക്കി മടങ്ങി.മുളന്തുരുത്തി സുന്നഹദോസ് വാർഷികാഘോഷങ്ങളും വിശുദ്ധ മുറോൻ കൂദാശയും പൂർത്തിയാക്കിയാണ് ബാവ...

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം; ഒന്നാം പ്രതി സുഹൈൽ സജീവ് ഇന്ന് ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങും

മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി വാഹനാപകടക്കേസിൽ ഒന്നാം പ്രതി സുഹൈൽ സജീവ് ഇന്ന് ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങും. ഒരു മാസത്തിലേറെ റിമാൻഡ് തടവുകാരനായി...