പ്രമുഖ ഡ്രമ്മറും ഡിജെ അവതാര കനുമായ ജിനോ കെ. ജോസ് അന്തരിച്ചു

പ്രമുഖ ഡ്രമ്മറും ഡിജെ അവതാരകനുമായ ജിനോ കെ. ജോസ് (47) അന്തരിച്ചു.

കരള്‍സംബന്ധ രോഗത്തെത്തുടര്‍ന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്നു.
ഇന്നലെ വൈകുന്നേരം അങ്കമാലി അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നു നാലിന് പോണേക്കര സെന്‍റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയില്‍.

ഡ്രമ്മറായി തുടങ്ങി പിന്നീട് ഡിജെയിലേക്കു തിരിഞ്ഞ ജിനോ പ്രശസ്ത വാദ്യകലാകാരന്‍ ശിവമണിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ്. ശിവമണി കേരളത്തില്‍ പരിപാടിക്ക് എത്തുമ്ബോള്‍ ഡ്രം സെറ്റ് ഒരുക്കിയിരുന്നത് ജിനോ ആണ്.

കൊച്ചിയില്‍ മിക്ക പരിപാടിയിലും ജിനോയുടെ ഡ്രംസ് പ്രകടനമോ ഡിജെയോ പതിവാണ്. അസാമാന്യമായ കൈവേഗത ജിനോയെ ഈ രംഗത്തു ശ്രദ്ധേയനാക്കി. ഫയര്‍, വാട്ടര്‍ ഡ്രം പ്ലേയിംഗ് രീതികള്‍ കേരളത്തില്‍ പരിചയപ്പെടുത്തിയതും ജിനോയാണ്. ഭാര്യ: സിന്ധു. മക്കള്‍: ജൂലിയന്‍, ജുവാന്‍.

Leave a Reply

spot_img

Related articles

വാൽപ്പാറ അപകടം; മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവർക്കും സർക്കാർ ധനസഹായം കിട്ടിയില്ലെന്ന് ആരോപണം

വാൽപ്പാറ അപകടം നടന്ന് ഒരാഴ്‌ച പിന്നിട്ടിട്ടും മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവർക്കും സർക്കാർ ധനസഹായം കിട്ടിയില്ലെന്ന് ആരോപണം .വാൽപ്പാറയിലെ ദുരന്തബാധിതരെ സർക്കാർ അവഗണിച്ചെന്ന് മഞ്ഞളാംകുഴി അലി....

കവടിയാർ കൊട്ടാരത്തിലെ ആഭരണ കവർച്ച മുൻകൂട്ടി ആസൂത്രണം ചെയ്തെന്ന വിലയിരുത്തലിൽ പോലീസ്

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിലെ കോടികളുടെ ആഭരണ കവർച്ച മുൻകൂട്ടി ആസൂത്രണം ചെയ്തെന്ന വിലയിരുത്തലിൽ പോലീസ്.കവർച്ച നടന്ന മാസത്തെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കില്ലെന്ന് സ്ഥിരീകരണം. റിട്രീവ്...

പി വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

പി വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എ കെ ബാലൻ .അൻവർ ഓന്തിനെ പോലെ നിറം മാറുന്ന രാഷ്ട്രീയ ജീവിയാണെന്നും ഒരിടത്തും...

കരിങ്കൊടി പ്രതിക്ഷേധം: ആരോഗ്യ മന്ത്രി മൊഴി നൽകി

കരിങ്കൊടി പ്രതിക്ഷേധം: ആരോഗ്യ മന്ത്രി മൊഴി നൽകി.കണ്ണൂർ റെയിൽവെ സ്റ്റേഷനിലുണ്ടായ കരിങ്കൊടി പ്രതിഷേധത്തിനിടെ ഉന്തുംതള്ളും ഉണ്ടായതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മൊഴി.ആയുധം ഉപയോഗിച്ച് കഴുത്തിന്...