ഡ്രോൺ ടെക്‌നോളജിയിൽ വിദഗ്ധ പരിശീലനം

സംസ്ഥാനസർക്കാർ ഇലക്ട്രോണിക്‌സ്, വിവരസാങ്കേതികവിദ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനമായ ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്‌സ് സൊല്യുഷൻസ് (ഐസിഫോസ്) ഡ്രോൺ ടെക്‌നോളോജിയുടെ വിവിധ മേഖലയിലുള്ള സാധ്യതകൾ ഉൾക്കൊള്ളിച്ച് അഞ്ച് ദിവസത്തെ പരിശീലന ശില്പശാല ജൂലൈ 17 മുതൽ 21 വരെ നടത്തുന്നു.
ഡ്രോൺ അസംബ്ലി, മാനുവൽ ആൻഡ് ഓട്ടോണോമസ് ഫ്ലയിങ് പ്രാക്റ്റീസ് കൂടാതെ ഈ മേഖലയിൽ  വളർന്നുകൊണ്ടിരിക്കുന്ന നൂതന സാങ്കേതിക വിദ്യകൾ, തൊഴിൽ സാധ്യതകൾ തുടങ്ങിയവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് പരിശീലനം. ഭൗതികശാസ്ത്രം, ഗണിതം തുടങ്ങിയ വിഷയങ്ങൾ പഠിച്ച് പ്ലസ്ടു വിജയിച്ചവർക്കും ഐ.ടി.ഐ, ഡിപ്ലോമ, ബിരുദ, ബിരുദാന്തരബിരുദ വിദ്യാർഥികൾക്കും, വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും അവസരം ഉപയോഗപ്പെടുത്താം. വിശദവിവരങ്ങൾക്കും രജിസ്‌ട്രേഷനും താഴെകാണുന്ന നമ്പറിൽ ബന്ധപ്പെടുകയോ വെബ്‌സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം. വെബ്സൈറ്റ്: https://icfoss.in/event-details/191, ഫോൺ:  7558837880, 7736118464. ഓൺലൈൻ റെജിസ്‌ട്രേഷൻ: https://erpnext.icfoss.org/uav.

Leave a Reply

spot_img

Related articles

കേരള ഹൈക്കോടതിയിൽ ബോംബ് ഭീഷണി സന്ദേശം

ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ ഹൈക്കോടതി കെട്ടിടത്തിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കി. ഇന്ന് ഉച്ചയോടെയാണ് ഇമെയിലിൽ ബോംബ് ഭീഷണി സന്ദേശമെത്തിയത്....

അസിസ്റ്റൻറ് ബോട്ട് കമാണ്ടർ, ബോട്ട് എഞ്ചിൻ ഡ്രൈവർ നിയമനം

അഴിക്കോട് തീരദേശ പോലീസ് സ്റ്റേഷനിലെ ബോട്ടുകളിൽ് അസിസ്റ്റൻറ് ബോട്ട് കമാണ്ടർ, ബോട്ട് എഞ്ചിൻ ഡ്രൈവർ എന്നീ ഒഴിവുകളിലേക്ക് താൽകാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിരമിച്ച...

കുട്ടികളുടെ വായനയും സർഗ്ഗവാസനകളും പ്രോത്സാഹിക്കപ്പെടണം : ഡോ. ആർ ബിന്ദു

കുട്ടികളുടെ ഊർജത്തെ ശരിയായ ദിശയിലേക്ക് വഴി തിരിച്ചു വിടാൻ കഴിയണമെന്നും അതിനായി അവരുടെ വായനയും സർഗ്ഗവാസനകളും പ്രോത്സാഹിക്കപ്പെടണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ...

കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ

കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ.കോട്ടയം നഗരമധ്യത്തിലെ വീടിനുള്ളിലാണ് വിജയകുമാർ (64) ഭാര്യ മീര (60) എന്നിവരെ മരിച്ച നിലയിൽ...