ബാ‌ർ ഹോട്ടലിന്റെ മുകളില്‍ നിന്ന് ചാടി യുവാവ് മരിച്ചു

കടവന്ത്രയിലെ ബാ‌ർ ഹോട്ടലിന്റെ മുകളില്‍ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്തു.

വൈറ്റില സ്വദേശിയായ ക്രിസ് ജോർജ് എബ്രഹാം (23) ആണ് മരിച്ചത്.

ഹോട്ടല്‍ കെട്ടിടത്തിന്റെ 11-ാമത്തെ നിലയില്‍ നിന്നാണ് യുവാവ് ചാടിയത്. ഇന്ന് ഉച്ചയോടുകൂടിയായിരുന്നു സംഭവം. ഹോട്ടല്‍ പരിസരത്ത് നിന്നും യുവാവ് എഴുതിയെന്ന് കരുതപ്പെടുന്ന ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച വ്യക്തമായ കാരണം എന്താണെന്ന് ഇതുവരെ സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ലെന്നാണ് വിവരം. പഠനം പൂര്‍ത്തിയാക്കി വിദേശത്തേക്ക് പോകാനിരിക്കെയാണ് യുവാവ് ജീവനൊടുക്കിയത്.

രാവിലെ ഹോട്ടലിലെത്തിയ ക്രിസ് നേരേ റൂഫ് ടോപ്പിലേക്ക് പോകുകയായിരുന്നു. അവിടെ നിന്നാണ് താഴേക്ക് ചാടിയത്. ഹോട്ടലിന് മുന്‍വശത്തെ ഗേറ്റിലാണ് യുവാവ് വീണത്. മാരകമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ പൊലീസെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...