തേങ്ങ പെറുക്കാൻ പുഴയില്‍ ഇറങ്ങിയയാളെ കാണാതായി

തേങ്ങ പെറുക്കാൻ പുഴയില്‍ ഇറങ്ങിയയാളെ ഒഴുക്കില്‍ പെട്ട് കാണാതായി.

പാലക്കാട് അയിലൂർ മുതുകുന്നി പുഴയിലാണ് അപകടം.
ആണ്ടിത്തറ പുത്തൻ വീട്ടില്‍ രാജേഷാണ് (42) ഒഴുക്കില്‍ പെട്ടത്. രാജേഷിനും വേണ്ടി അഗ്നിരക്ഷാസേനയും ആലത്തൂർ പൊലീസും തെരച്ചില്‍ തുടരുകയാണ്.

മുതുകുന്നി തടയണക്ക് സമീപം ഉച്ചക്ക് 2 മണിയോടെയാണ് സംഭവമുണ്ടായത്. വിദേശത്ത് നിന്ന് അവധിക്ക് നാട്ടിലെത്തിയതാണ് രാജേഷ്. തേങ്ങ പെറുക്കാൻ സുഹൃത്തുക്കള്‍ക്കൊപ്പം പോയി വരുന്നതിനിടെയാണ് ഒഴുക്കില്‍ പെട്ടത്. ഒപ്പമുണ്ടായിരുന്നവർ ചേർന്ന് രാജേഷിനെ കരക്ക് കയറ്റാൻ ശ്രമം നടത്തിയെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.

Leave a Reply

spot_img

Related articles

ഫാമിലി കൗണ്‍സിലര്‍ തസ്തിക ഒഴിവ്

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് ഫാമിലി കൗണ്‍സിലര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ബി എ / ബി എസ് സി സൈക്കോളജി (മുഴുവന്‍ സമയം),...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്ഡ്

മോഹൻ ലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്‌ഡ്. ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ...

വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ല; എം.വി. ഗോവിന്ദൻ

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.കേസ് വീണ വിജയനും കമ്പനിയും ഏറ്റെടുക്കും.വഴിവിട്ട ഒരു...

എം എം മണിയുടെ ആരോഗ്യനില തൃപ്‌തികരം

സിപിഎം പാർട്ടി കോൺഗ്രസിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഎം നേതാവ് എംഎം മണിയുടെ ആരോഗ്യനില തൃപ്‌തികരം. മധുരയിലെ അപ്പോളോ ആശുപത്രിയിലാണ്...