നൈനിറ്റാള്‍ ബാങ്കിന്‍റെ നോയിഡ ശാഖയിലെ സെർവറുകള്‍ ഹാക്ക് ചെയ്ത് 16 കോടിയിലധികം രൂപ കവർന്നു

നൈനിറ്റാള്‍ ബാങ്കിന്‍റെ നോയിഡ ശാഖയിലെ സെർവറുകള്‍ ഹാക്ക് ചെയ്ത് 16 കോടിയിലധികം രൂപ കവർന്നതായി പരാതി.

89 വ്യത്യസ്‌ത അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്‌താണ് തട്ടിപ്പ് നടത്തിയത്.

സംഭവത്തില്‍ ബാങ്കിന്‍റെ ഐടി മാനേജർ സുമിത് കുമാർ ശ്രീവാസ്തവ സൈബർ ക്രൈം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ജൂണ്‍ 16 നും ജൂണ്‍ 20 നും ഇടയിലാണ് കവർച്ച നടന്നത്.

ജൂണ്‍ 17ന്, സാധാരണ ഓഡിറ്റിങ്ങില്‍ ബാലൻസ് ഷീറ്റില്‍ പണം കുറവുണ്ടെന്ന് കണ്ടെത്തിയെന്നും ദിവസങ്ങളോളം ബാലൻസ് ഷീറ്റുമായി പൊരുത്തപ്പെടാൻ കഴിയാതെ വന്നപ്പോഴാണ് തട്ടിപ്പ് പുറത്തായതെന്നും പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്തതായി എസിപി സൈബർ ക്രൈം വിവേക് രഞ്ജൻ റായ് അറിയിച്ചു. കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം തകർത്ത് മോഷണം: പ്രതി പിടിയിൽ

ആലപ്പുഴ ബീച്ചിൽ നഗരസഭ പണിത പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം ഉദ്ഘാടനത്തിന് മുമ്പ് തകർത്ത് മോഷണം നടത്തിയ പ്രതി പൊലീസ് പിടിയിൽ. തിരുവനന്തപുരം വള്ളക്കടവ് കൊച്ചുതോപ്പിൽ ടി...

യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

കൊല്ലം പുത്തൂര്‍ വല്ലഭന്‍കരയില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു.എസ്‌എന്‍ പുരം സ്വദേശിനിയായ ശാരുവാണ് കൊല്ലപ്പെട്ടത്. യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ലാലുമോന്‍ ആത്മഹത്യ ചെയ്തു....

കഞ്ചാവുമായി യുവാവ് പിടിയിൽ

കായംകുളം വള്ളികുന്നത്ത് ഏഴ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.കാഞ്ഞിരംത്തുമൂട് മേലാത്തറ കോളനിയിൽ കഞ്ചാവ് വിൽപ്പന നടത്തിയ വള്ളികുന്നം കടുവിനാൽ സുമേഷ് ഭവനത്തിൽ സുമേഷ്കുമാറിനെ(47) ആണ്...

ആലുവയിൽ ജിം ട്രെയിനർ വെട്ടേറ്റ് മരിച്ചു

ആലുവയിൽ ജിം ട്രെയിനറെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചുണങ്ങംവേലി കെ പി ജിമ്മിലെ ട്രെയിനർ സാബിത്ത് (35) ആണ് കൊല്ലപ്പെട്ടത്. വി കെ സി...