ജമ്മു കശ്മീരിലെ ഡോഡ ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു.
ഇന്നലെ രാത്രി 9 മണിയ്ക്ക് ശേഷമാണ് സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.
വനമേഖലയ്ക്ക് സമീപം തെരച്ചില്‍ നടത്തുകയായിരുന്ന ജമ്മു പൊലീസ്, സിആര്‍പിഎഫ്, സൈന്യം എന്നിവയുടെ സംയുക്തസംഘത്തിന് നേരെ ആക്രമണമുണ്ടാകുകയായിരുന്നു.
ഭീകരര്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് സൈന്യം അറിയിച്ചു.
അഞ്ച് സൈനികര്‍ക്കാണ് ഇന്നലെ രാത്രി നടന്ന ഏറ്റുമുട്ടലില്‍ ഗുരുതരമായി പരുക്കേറ്റത്. ഇതില്‍ നാലുപേരുടെ മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.
പരുക്കേറ്റവര്‍ക്ക് ഉടന്‍ തന്നെ ചികിത്സ നല്‍കിയെങ്കിലും നാലുപേരുടെ ജീവന്‍ രക്ഷിക്കാനാകാതെ വരികയായിരുന്നു. ഇന്ന് കൂടുതല്‍ സൈനികര്‍ ഭീകരാക്രമണം നടന്ന സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിവരികയാണ്.