എംഎല്‍എയുടെ കാറിന് കടന്നുപോകാൻ സൗകര്യം ഒരുക്കിയില്ല; ഗര്‍ഭിണിയടക്കമുള്ള കുടുംബത്തിന് നേരെ ആക്രമണം

തിരുവനന്തപുരത്ത് കാട്ടാക്കടയില്‍ എംഎല്‍എയുടെ കാറിന് കടന്നുപോകാൻ സൗകര്യം ഒരുക്കിയില്ലെന്ന് ആരോപിച്ച്‌ ഗര്‍ഭിണിയടക്കമുള്ള കുടുംബത്തിന് നേരെ ആക്രമണം ഉണ്ടായതായി പരാതി.

ജി സ്റ്റീഫൻ എംഎല്‍എക്കും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകർക്കുമെതിരെയാണ് ഗുരുതര ആരോപണം ഉയരുന്നത്. കാർ അടിച്ചുതകർത്തുവെന്നും യുവതിയുടെ മാല പൊട്ടിച്ചെന്നുമാണ് ആരോപണം. എംഎല്‍എക്കും ഒപ്പമുണ്ടായിരുന്ന ഡിവൈഎഫ്‌ഐ പ്രവർത്തകർക്കുമെതിരെ സ്റ്റേഷനില്‍ കുടുംബം പരാതി നല്‍കി.

ഇന്നലെ രാത്രിയിലാണ് സംഭവം. എംഎല്‍എയുടെ കാറിന് കടന്നുപോകാൻ സൗകര്യം ഒരുക്കിയില്ലെന്ന് ആരോപിച്ച്‌ എട്ട് മാസം ഗര്‍ഭിണിയായ യുവതിയടക്കമുള്ള കുടുംബത്തിനെ ഒരു സംഘം ആക്രമിച്ചു എന്നാണ് പരാതി.

കാട്ടാക്കടയില്‍ കല്യാണ വിരുന്നില്‍ പങ്കെടുത്ത് തിരികെയിറങ്ങിയ കുടുംബത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബിനീഷ്, ഭാര്യ നീതു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരുടെ കാറും തല്ലിത്തകര്‍ത്തു.

Leave a Reply

spot_img

Related articles

‘ബ്ലാക്ക് ലൈന്‍’ പുതിയ ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ്

പ്രത്യേക മാനദണ്ഡങ്ങളൊന്നും കൂടാതെ പൊതുജനങ്ങള്‍ക്ക് Instant Loan വാഗ്ദാനം നല്‍കി തട്ടിപ്പു നടത്തുന്ന നിരവധി സംഘങ്ങള്‍ ഇന്ന് സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്.ബ്ലാക്ക് ലൈന്‍ എന്ന കമ്പനിയുടെ...

ബസ്സിൽ കഞ്ചാവ് കടത്തിയ യുപി സ്വദേശികൾ പിടിയിൽ

കണ്ണൂർ പാപ്പിനിശ്ശേരിയിൽ ബസ്സിൽ കഞ്ചാവ് കടത്തിയ യുപി സ്വദേശികൾ പിടിയിൽ. അഞ്ച് കിലോ കഞ്ചാവാണ് പിടികൂടിയത്.സുശീൽ കുമാർ, റാം രത്തൻ സഹിനി എന്നിവരാണ് പിടിയിലായത്.പാപ്പിനിശ്ശേരിയിൽ...

വാളയാർ ചെക്പോസ്റ്റിൽ എട്ട് കിലോഗ്രാം കഞ്ചാവ് പിടികൂടി

കോയമ്പത്തൂരിൽ നിന്ന് വരികയായിരുന്ന കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന കഞ്ചാവാണ് വാളയാറിലെ എക്സൈസ് ചെക് പോസ്റ്റിൽ വെച്ച് ഉദ്യോഗസ്ഥർ പിടികൂടിയത്.പശ്ചിമ ബംഗാൾ സ്വദേശിയാണ് ബസിൽ കഞ്ചാവ്...

കാണാതായ ആറുവയസുകാരനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം

തൃശൂർ കുഴൂരില്‍ കാണാതായ ആറുവയസുകാരനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലിസ്. സംഭവത്തില്‍ പ്രദേശവാസിയായ 20 കാരനെ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കുഴൂര്‍...