അനധികൃത വൈൻ വില്പന, പാലാ- സ്വദേശിക്കെതിരെ എക്സൈസ് കേസെടുത്തു

വീര്യം കൂടിയ അനധികൃത വൈൻ വില്പന, പാലാ- പിഴക് സ്വദേശിക്കെതിരെ പാലാ എക്സൈസ് കേസെടുത്തു.

പാലാ- പിഴക് ജംഗ്ഷനിലുള്ള സ്കൂളിന് സമീപം പ്രവർത്തിക്കുന്ന കൂൾ ബാറിൽ നിന്നും വീര്യം കൂടിയ വൈൻ പിടിച്ചെടുത്തു.

67.5 ലിറ്റർ വീര്യം കൂടിയ വൈ നാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്.

ഇവിടെ നിന്നും അനധികൃത വൈൻ വിൽപ്പന നടത്തുന്നതായി എക്സൈസ് കമ്മീഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പാലാ എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് വൈൻ പിടി കൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് മീനച്ചിൽ കടനാട് വില്ലേജിൽ പിഴക് മുതുപ്ളാക്കൽ റെജി തോമസിനെതിരെ പാലാ എക്സൈസ് റേഞ്ച് സംഘം കേസെടുത്തു.

145 ലിറ്റർ വീര്യം കൂടിയ വൈൻ നിർമ്മിച്ച സമാനമായ കുറ്റം നടത്തിയതിന് 2020 പാലാ എക്സൈസ് റേഞ്ച് ഇയാൾക്കെതിരെ കേസെടുത്തിരുന്നു.

റെയ്‌ഡിൽ എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, പാലാ എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ ലാൽ, ജയദേവൻ R, വനിത സിവിൽ എക്സൈസ് ഓഫീസർ പ്രിയ കെ ദിവാകരൻ എന്നിവർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം തകർത്ത് മോഷണം: പ്രതി പിടിയിൽ

ആലപ്പുഴ ബീച്ചിൽ നഗരസഭ പണിത പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം ഉദ്ഘാടനത്തിന് മുമ്പ് തകർത്ത് മോഷണം നടത്തിയ പ്രതി പൊലീസ് പിടിയിൽ. തിരുവനന്തപുരം വള്ളക്കടവ് കൊച്ചുതോപ്പിൽ ടി...

യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

കൊല്ലം പുത്തൂര്‍ വല്ലഭന്‍കരയില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു.എസ്‌എന്‍ പുരം സ്വദേശിനിയായ ശാരുവാണ് കൊല്ലപ്പെട്ടത്. യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ലാലുമോന്‍ ആത്മഹത്യ ചെയ്തു....

കഞ്ചാവുമായി യുവാവ് പിടിയിൽ

കായംകുളം വള്ളികുന്നത്ത് ഏഴ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.കാഞ്ഞിരംത്തുമൂട് മേലാത്തറ കോളനിയിൽ കഞ്ചാവ് വിൽപ്പന നടത്തിയ വള്ളികുന്നം കടുവിനാൽ സുമേഷ് ഭവനത്തിൽ സുമേഷ്കുമാറിനെ(47) ആണ്...

ആലുവയിൽ ജിം ട്രെയിനർ വെട്ടേറ്റ് മരിച്ചു

ആലുവയിൽ ജിം ട്രെയിനറെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചുണങ്ങംവേലി കെ പി ജിമ്മിലെ ട്രെയിനർ സാബിത്ത് (35) ആണ് കൊല്ലപ്പെട്ടത്. വി കെ സി...