വിവാദത്തിൽ പ്രതികരിച്ച് ആസിഫ് അലി

അദ്ദേഹം അനുഭവിക്കുന്ന വിഷമം എനിക്ക് മനസ്സിലാകും,പിന്തുണ ഹേറ്റ് ക്യാംപയ്ൻ ആകരുത്; പ്രതികരിച്ച് ആസിഫ്.

എന്നെ പിന്തുണച്ച് സംസാരിക്കുന്നതും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതും മറ്റൊരാൾക്ക് എതിരെയുള്ള ഹേറ്റ് ക്യാംപെയ്നായി മാറരുത്.അതെന്റെയൊരു അപേക്ഷയാണ്.

അദ്ദേഹം അനുഭവിക്കുന്ന വിഷമം എന്താണെന്ന് എനിക്ക് മനസ്സിലാകും.

എനിക്ക് നിങ്ങളെല്ലാവരും നൽകുന്ന പിന്തുണയ്ക്ക് ഒരുപാട് നന്ദി.ഐ ലവ് യു ​ഗയ്സ്.

നിങ്ങളിൽ നിന്ന് ഇത്രയും സ്നേഹം അനുഭവിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം’ , ആസിഫ് അലി പറഞ്ഞു.

പുതിയ ചിത്രമായ ലെവൽ ക്രോസിന്റെ പ്രചരണാർത്ഥം എറണാകുളത്തെ സെന്റ് ആൽബർട്ട്സ് കോളേജിൽ എത്തിയതാണ് ആസിഫ് അലി.

നടി അമലാ പോളും സംവിധായകൻ അർഫാസും ഒപ്പമുണ്ടായിരുന്നു.

വിവാദത്തിൽ വിശദമായ പ്രതികരണം വെെകാതെ നടത്തുമെന്നും ആസിഫ് അലി അറിയിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

ഡോ.രവി പിളള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ് പദ്ധതി: ധാരണപത്രം ഒപ്പുവച്ചു

പഠനമികവുളള കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്കായുളള രവി പിളള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ് പദ്ധതിയുടെ ധാരണാപത്രം ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ഒപ്പുവച്ചു. മുഖ്യമന്ത്രിയുടെ...

കാലവർഷക്കെടുതി : കെ എസ് ഇ ബി തിരുവനന്തപുരം ഇലക്ട്രിക്കൽ സർക്കിളിൽ പ്രത്യേക കൺട്രോൾ റൂം

കാലവർഷക്കെടുതി : കെ എസ് ഇ ബി തിരുവനന്തപുരം ഇലക്ട്രിക്കൽ സർക്കിളിൽ പ്രത്യേക കൺട്രോൾ റൂം.കാറ്റും മഴയും ശക്തമായതിനെ തുടർന്ന് തിരുവനന്തപുരം ജില്ലയുടെ വിവിധ...

മുഖ്യമന്ത്രി പിണറായി വിജയന്‍റെ 80-ാം ജന്മദിനം ഇന്ന്

മുഖ്യമന്ത്രി പിണറായി വിജയന്‍റെ 80-ാം ജന്മദിനം ഇന്ന്. ജന്മദിനം 1945 മേയ് 24 നാണെന്ന് അദ്ദേഹം തന്നെയാണ് അറിയിച്ചത്. ഔദ്യോഗിക രേഖകൾ പ്രകാരം 1945...

സ്കൂൾ വാഹനങ്ങൾ പരിശോധനയ്ക്ക് ഹാജരാക്കാൻ നിർദ്ദേശം

ചങ്ങനാശ്ശേരി സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ പരിധിയിൽ വരുന്ന എല്ലാ സ്കൂൾ, കോളേജ് വാഹനങ്ങളും സുരക്ഷാ പരിശോധനയ്ക്ക് ഹാജരാക്കാൻ ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ...