ജയില്‍ പുള്ളികള്‍ തമ്മിൽ സംഘട്ടനം ; പരിക്കേറ്റയാള്‍ വെന്റിലേറ്ററില്‍

കാസര്‍കോട് കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലില്‍ ജയില്‍പുള്ളികള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ പരിക്കേറ്റയാള്‍ ഗുരുതരനിലയില്‍ വെന്റിലേറ്ററില്‍.

ചുമരില്‍ തലയിടിച്ച്‌ വീണ് പരിക്കേറ്റ കാസര്‍കോട് ബേള കാറ്റത്തങ്ങാടി പെരിയടുക്കത്തെ ബിഎസ് മനുവിനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ചൊവ്വാഴ്ചയാണ് സംഭവം. മനുവിനെ തള്ളിയിട്ട സംഭവത്തില്‍ മൈലാട്ടി പൂവഞ്ചാലിലെ ശരണിനെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് വധശ്രമത്തിന് കേസെടുത്തു.

പോക്സോ കേസ് പ്രതിയാണിയാള്‍. ജയില്‍ സൂപ്രണ്ട് വിനീത് വി പിള്ളയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Leave a Reply

spot_img

Related articles

പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം തകർത്ത് മോഷണം: പ്രതി പിടിയിൽ

ആലപ്പുഴ ബീച്ചിൽ നഗരസഭ പണിത പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം ഉദ്ഘാടനത്തിന് മുമ്പ് തകർത്ത് മോഷണം നടത്തിയ പ്രതി പൊലീസ് പിടിയിൽ. തിരുവനന്തപുരം വള്ളക്കടവ് കൊച്ചുതോപ്പിൽ ടി...

യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

കൊല്ലം പുത്തൂര്‍ വല്ലഭന്‍കരയില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു.എസ്‌എന്‍ പുരം സ്വദേശിനിയായ ശാരുവാണ് കൊല്ലപ്പെട്ടത്. യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ലാലുമോന്‍ ആത്മഹത്യ ചെയ്തു....

കഞ്ചാവുമായി യുവാവ് പിടിയിൽ

കായംകുളം വള്ളികുന്നത്ത് ഏഴ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.കാഞ്ഞിരംത്തുമൂട് മേലാത്തറ കോളനിയിൽ കഞ്ചാവ് വിൽപ്പന നടത്തിയ വള്ളികുന്നം കടുവിനാൽ സുമേഷ് ഭവനത്തിൽ സുമേഷ്കുമാറിനെ(47) ആണ്...

ആലുവയിൽ ജിം ട്രെയിനർ വെട്ടേറ്റ് മരിച്ചു

ആലുവയിൽ ജിം ട്രെയിനറെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചുണങ്ങംവേലി കെ പി ജിമ്മിലെ ട്രെയിനർ സാബിത്ത് (35) ആണ് കൊല്ലപ്പെട്ടത്. വി കെ സി...