മെഡിക്കല്‍ ഓഫീസര്‍, ഫാര്‍മസിസ്റ്റ് ഒഴിവ്

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അട്ടപ്പാടി ഐ.ടി.ഡി.പി. ഓഫീസിന്റെ പ്രവര്‍ത്തന പരിധിയിലുള്ള പി.വി.ടി.ജി നഗറുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിലേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍ (അലോപ്പതി), ഫാര്‍മസിസ്റ്റ് (അലോപ്പതി) തസ്തികകളില്‍ നിയമനം നടത്തുന്നതിനായി അഭിമുഖം നടത്തും.

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം അട്ടപ്പാടി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഡി.പി. ഓഫീസില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് നിലവിലുള്ള ചട്ടങ്ങള്‍ക്ക് അനുസൃതമായ നിരക്കിലുള്ള സര്‍ക്കാര്‍ വേതനം അനുവദിക്കും. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍പ്പെട്ട പട്ടികവര്‍ഗ്ഗവിഭാഗക്കാര്‍ക്ക് മുന്‍ഗണന. തെരെഞ്ഞെടുക്കപ്പെടുന്നവര്‍ ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീസറുമായി കരാര്‍ ഒപ്പുവെയ്‌ക്കേണ്ടതാണെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04924 254382, 264307

മെഡിക്കല്‍ ഓഫീസര്‍ യോഗ്യത: അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള മെഡിക്കല്‍ ബിരുദം (എം.ബി.ബി.എസ്.), ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍. പ്രവൃത്തിപരിചയം, ഉന്നത യോഗ്യതകള്‍ എന്നിവ അഭിലഷണീയ യോഗ്യതയായി പരിഗണിക്കും. പ്രായപരിധി 25-45. അഭിമുഖം ജൂലൈ 24ന് രാവിലെ 10.30ന്.

ഫാര്‍മസിസ്റ്റ് യോഗ്യത: പ്രീഡിഗ്രി/പ്ലസ്ടു/വി.എച്ച്.എസ്.സി, ഡി.ഫാം, കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി 18-41. അഭിമുഖം ജൂലൈ 24ന് രാവിലെ 11.30ന്.

Leave a Reply

spot_img

Related articles

കെ-റെയിൽ ഡിപിആർ പുതുക്കി സമർപ്പിക്കാൻ കെആർഡിസിഎൽ-ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽ മന്ത്രാലയം

ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. കെആർഡിസിഎൽ സിൽവർലൈൻ പദ്ധതിയുടെ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 36 വര്‍ഷം കഠിനതടവ്

താമരക്കുളം കൊട്ടക്കാശ്ശേരി ചിറമൂല വടക്കേതില്‍ അനൂപി( 24 ) നെ യാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി. മഞ്ജിത്ത് ഇന്ത്യന്‍ ശിക്ഷാനിയമവും പോക്സോ...

റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി കത്തിനശിച്ചു

.ഈസ്റ്റ് ഒറ്റപ്പാലം പാലത്തിന് സമീപം നിർത്തിയിട്ട ലോറിയാണ് കത്തി നശിച്ചത്. ഡ്രൈവർ വിശ്രമത്തിനായി നിർത്തിയിട്ട സമയത്ത് മുൻപിലെ കാബിനിൽ നിന്ന് തീ പടരുകയായിരുന്നു. പുക...

തൃശ്ശൂർ കൊടകര കുഴല്‍പ്പണ കേസില്‍ വീണ്ടും ആരോപണവുമായി തിരൂര്‍ സതീഷ്

ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒമ്പതു കോടി രൂപ കള്ളപ്പണം സൂക്ഷിച്ചുവെന്നും പിന്നീട് ഈ പണം എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം തനിക്കറിയില്ലെന്നും...