ലോകത്തിലെല്ലായിടത്തുമുള്ള ആളുകള്‍ കപ്പ അഥവാ മരച്ചീനി കൊണ്ടുള്ള വിഭവങ്ങള്‍ ആസ്വദിക്കുന്നു. ഒരു കപ്പ് കപ്പ ഒരു ദിവസം കഴിച്ചാല്‍ ആ ദിവസം ശരീരത്തിന് വേണ്ട കാര്‍ബോഹൈഡ്രേറ്റിന്‍റെ പകുതിയും ലഭിക്കും. കപ്പ കഴിച്ചാല്‍ ആരോഗ്യപരമായ രീതിയില്‍ തൂക്കം കൂടും. കൊഴുപ്പ് വളരെ കുറഞ്ഞ തോതില്‍ മാത്രമേ ഇതിലടങ്ങിയിട്ടുള്ളൂ. നാളുകള്‍ നീണ്ട അസുഖത്തിനു ശേഷം ആരോഗ്യം മെച്ചപ്പെടാനും ശരീരം അല്‍പ്പം വണ്ണം വെയ്ക്കാനും പലരും കപ്പ പതിവായി കഴിക്കാറുണ്ട്.
ശരീരത്തിന് ഊര്‍ജ്ജം ലഭിക്കും, ദഹനത്തെ സഹായിക്കും, മറവിരോഗസാധ്യത കുറയ്ക്കും, എല്ലുകള്‍ സംരക്ഷിക്കപ്പെടും, ഹൃദയരോഗങ്ങള്‍ കുറയ്ക്കും, രക്തസമ്മര്‍ദ്ദം ക്രമീകരിക്കും തുടങ്ങിയവയാണ് കപ്പ കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍. കപ്പ പുഴുക്ക്, കപ്പ മസാല, കപ്പ ഉലര്‍ത്തിയത്, കപ്പ കട്ലറ്റ്….. അങ്ങനെ നീളുന്നു മരച്ചീനി കൊണ്ടുള്ള വിഭവങ്ങള്‍.