നിങ്ങൾ നല്ലൊരു കാര്യം ചെയ്തു. അത് ആരെയെങ്കിലും സന്തോഷിപ്പിച്ചു എങ്കിൽ നിങ്ങൾ ആ ആളിൻ്റെ good books ൽ ആണെന്നർത്ഥം. നിങ്ങൾ ചെയ്തത് ഒരാൾക്ക് ദേഷ്യമുണ്ടാക്കി അല്ലെങ്കിൽ അയാൾക്ക് അസ്വസ്ഥത ഉണ്ടാക്കി എങ്കിൽ നിങ്ങൾ അയാളുടെ bad books ൽ ആണ്.
I want to be in the good books of my teacher.
അർത്ഥം – ഞാൻ എൻ്റെ ടീച്ചറിൻ്റെ good books ൽ ആകാൻ ആഗ്രഹിക്കുന്നു. അതായത് ടീച്ചറെ പ്രീതിപ്പെടുത്തുന്ന കാര്യം മാത്രം ചെയ്യാൻ ആഗ്രഹിക്കുന്നു.
If you want to be in the boss’s good books, work hard.
അർത്ഥം – നിങ്ങൾ നിങ്ങളുടെ ബോസിൻ്റെ good books ൽ ആകാൻ ആഗ്രഹിക്കുന്നുവെങ്കിൽ കഠിനാധ്വാനം ചെയ്യുക.
നമ്മൾ ഒരാളുടെ good books ൽ ആണെങ്കിൽ അയാൾക്ക് നമ്മളെക്കുറിച്ച് നല്ല അഭിപ്രായം ആയിരിക്കും.
പണ്ടുകാലത്ത് ഒരാൾക്കുള്ള പുസ്തകശേഖരം കണക്കാക്കിയാണ് അയാളെ ബഹുമാനിച്ചിരുന്നത്. പുസ്തകങ്ങൾ ധാരാളം ഉണ്ടെങ്കിൽ ആ വ്യക്തിക്ക് അത് വായിച്ച് അറിവും ഉണ്ടാകും. books എന്നു പറയുന്നത് ആ വ്യക്തിക്ക് ബഹുമാനം നൽകുന്ന ഘടകം ആണ്. അതുപോലെ ഒരാളുടെ good books ൽ ആകുമ്പോൾ നമ്മളെയും ആ വ്യക്തി ബഹുമാനിക്കും എന്നർത്ഥം.