ജസ്റ്റിസ് കെ.ജി ബാലകൃഷ്ണൻ കമ്മിഷൻ തെളിവെടുപ്പ് ജൂലൈ 31ന്

കോട്ടയം: പട്ടികജാതി വിഭാഗത്തിൽനിന്നു മറ്റു മതങ്ങളിലേക്കു പരിവർത്തനം ചെയ്തിട്ടുള്ളവർക്കു പട്ടികജാതി പദവി നൽകാമോ എന്നു പരിശോധിക്കുന്നതിനായി നിയോഗിക്കപ്പെട്ടിട്ടുള്ള
ജസ്റ്റിസ് കെ.ജി ബാലകൃഷ്ണൻ അധ്യക്ഷനായുള്ള കമ്മിഷൻ ജൂലൈ 31 ഉച്ചകഴിഞ്ഞു രണ്ടുമണി മുതൽ വൈകിട്ട് ആറുമണിവരെ കോട്ടയം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ തെളിവെടുപ്പ് നടത്തും.

പട്ടികജാതി വിഭാഗത്തിലുൾപ്പെട്ടവർ മറ്റു മതത്തിലേക്ക് മാറുമ്പോൾ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചും, അവരെ പട്ടികജാതിക്കാരായി ഉൾപ്പെടുത്തുന്നത് സംബന്ധിച്ച ചോദ്യത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും കമ്മീഷൻ പരിശോധിക്കും.

അവരുടെ പാരമ്പര്യങ്ങൾ, ആചാരങ്ങൾ സാമൂഹികമായും, മറ്റു തരത്തിലുമുള്ള വിവേചനങ്ങൾ, പരിവർത്തനത്തിനുശേഷം അവർ മാറിയിട്ടുണ്ടോ എന്നതും പരിശോധനാ വിധേയമാക്കും.
സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസായ ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ അധ്യക്ഷനായ സമിതിയിൽ മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനായ രവീന്ദർകുമാർ ജെയിൻ, മുൻ യു.ജി.സി. മുൻ അംഗംസുഷമ യാദവ് എന്നിവരാണ് അംഗങ്ങൾ. തിരുവനന്തപരം കോട്ടയം, എറണാകുളം ജില്ലകളിലാണ് കമ്മീഷന്റെ തെളിവെടുപ്പ്.

Leave a Reply

spot_img

Related articles

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കോംപ്ലക്സിലെ കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ദീർഘകാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍.തിരുവനന്തപുരം സ്വദേശി സുനിയെ കൊലപ്പെടുത്തിയ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പിണറായി വിജയന്‍

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.സ്പീക്കര്‍ നല്‍കുന്ന കത്തില്‍ ഉപനേതാവായി നിര്‍ദ്ദേശിക്കുന്നത് സിപിഎം നേതാവിന്റെ പേരാകുമെന്നും അദ്ദേഹം...

കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം നാളെ ആഘോഷിക്കും

കോട്ടയം കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം ഞായറാഴ്ച ആഘോഷിക്കും.രാവിലെ 8 ന് നടക്കുന്ന വി കുർബ്ബാനക്ക് തിരുവല്ല ബൈബിൾ കോളേജ് പ്രിൻസിപ്പൽ...

ശബരിമലയിലെ തിരുവോണ സദ്യ; ഈ വർഷം മുതൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും

ശബരിമലയിൽ തിരുവോണ നാളിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും. ആദ്യമായാണ് തിരുവോണ സദ്യ ദേവസ്വം ബോർഡ് നേരിട്ടു നടത്തുന്നത്.തിരുവോണ...