കാർഗിൽ വിജയദിനം; രജതജൂബിലി ചടങ്ങ് സംഘടിപ്പിച്ചു

കോട്ടയം: ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കാർഗിൽ വിജയദിവസ രജതജൂബിലിയും വിമുക്തഭട ബോധവൽക്കരണദിവസവും സംഘടിപ്പിച്ചു.

കളക്‌ട്രേറ്റ് അങ്കണത്തിലെ യുദ്ധസ്മാരകത്തിൽ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ പുഷ്പചക്രം അർപ്പിച്ചുകൊണ്ടാണ് ചടങ്ങുകൾക്കു തുടക്കം കുറിച്ചത്.

 എൻ.സി.സി. 16 കേരള ബറ്റാലിയൻ അഡ്്മിനിസ്‌ട്രേറ്റീവ് ഓഫീസർ മേജർ പി.കെ. ജോസഫ്, ഡി.സി.ആർ.ബി. ഡിവൈ.എസ്.പി: പി. ജ്യോതികുമാർ, ജില്ലാ സൈനിക ക്ഷേമ ഓഫീസർ ഷീബാ രവി എന്നിവരും യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു.

തുടർന്ന് കളക്‌ട്രേറ്റ് കോൺഫറൻസ് ഹാൾ വിപഞ്ചികയിൽ നടന്ന വിമുക്തഭട ബോധവൽക്കരണ സെമിനാർ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉദ്ഘാടനം ചെയ്തു.

കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ലാൻസ് നായ്ക്് പ്രദീപ്കുമാറിന്റെ മാതാവ് സരളദേവി, ലാൻസ് നായിക് കെ.സി. സെബാസ്റ്റിയന്റെ ഭാര്യ ആനി സെബാസ്റ്റിയൻ എന്നിവരെ ജില്ലാ കളക്ടർ ചടങ്ങിൽ ആദരിച്ചു.

കേണൽ ജഗ്്ജീവ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സൈനിക ക്ഷേമ ഓഫീസർ ഷീബാ രവി, ജില്ലാ സൈനിക ബോർഡ് വൈസ്് പ്രസിഡന്റ് ഷാജി പ്ലാത്തോട്ടം, ജില്ലാ സൈനികക്ഷേമ ഓഫീസ് ഹെഡ് ക്ലർക്ക് ജോജൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.

തുടർന്നു ക്ഷേമപ്രവർത്തനങ്ങൾ, സാമ്പത്തിക സഹായം, പെൻഷൻ പാർട്ട്് 2 ഓർഡറിലെ സംശയനിവാരണം തുടങ്ങിയ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ നടന്നു.

Leave a Reply

spot_img

Related articles

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കോംപ്ലക്സിലെ കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ദീർഘകാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍.തിരുവനന്തപുരം സ്വദേശി സുനിയെ കൊലപ്പെടുത്തിയ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പിണറായി വിജയന്‍

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.സ്പീക്കര്‍ നല്‍കുന്ന കത്തില്‍ ഉപനേതാവായി നിര്‍ദ്ദേശിക്കുന്നത് സിപിഎം നേതാവിന്റെ പേരാകുമെന്നും അദ്ദേഹം...

കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം നാളെ ആഘോഷിക്കും

കോട്ടയം കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം ഞായറാഴ്ച ആഘോഷിക്കും.രാവിലെ 8 ന് നടക്കുന്ന വി കുർബ്ബാനക്ക് തിരുവല്ല ബൈബിൾ കോളേജ് പ്രിൻസിപ്പൽ...

ശബരിമലയിലെ തിരുവോണ സദ്യ; ഈ വർഷം മുതൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും

ശബരിമലയിൽ തിരുവോണ നാളിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും. ആദ്യമായാണ് തിരുവോണ സദ്യ ദേവസ്വം ബോർഡ് നേരിട്ടു നടത്തുന്നത്.തിരുവോണ...