സിനിമ ചിത്രീകരണത്തിനിടെ നടൻ അർജുൻ അശോകനടക്കം പരിക്ക്

നടൻമാരായ അർജുൻ അശോകും സംഗീത് പ്രതാപും മാത്യു തോമസും സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. കൊച്ചി എം.ജി റോഡിൽ വെച്ചുണ്ടായ അപകടത്തിൽ മൂവർക്കും നേരിയ പരിക്കേറ്റു. 
വഴിയിൽ നിർത്തിയിട്ട രണ്ടു ബൈക്കുകളിലും കാർ തട്ടി ബൈക്ക് യാത്രക്കാരായ രണ്ടു പേർക്കും പരിക്കേറ്റു. ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം. സിനിമയിലെ സ്റ്റണ്ട് മാസ്റ്റർ ആയിരുന്നു കാർ ഓടിച്ചത്. ഇന്ന് പുലര്‍ച്ചെ 1.30ഓടെയാണ് അപകടമുണ്ടായത്.

അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയും മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയും ചെയ്തു. ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ‍് ഡെലിവറി ബോയുടെ ബൈക്കിലിടിച്ചു. തലകീഴായി മറിഞ്ഞ കാര്‍ മുന്നോട്ട് നീങ്ങി ബൈക്കുകളിലും ഇടിച്ചാണ് നിന്നത്.

Leave a Reply

spot_img

Related articles

കാണാതായ ആൾ അടച്ചിട്ട കടമുറിയില്‍ മരിച്ച നിലയില്‍

കായംകുളത്ത് കാണാതായ ആളെ അടച്ചിട്ട കടമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.അബ്ദുള്‍ സലാം (59) ആണ് മരിച്ചത്. ഇയാളെ കഴിഞ്ഞ ഒൻപതുമുതല്‍ കാണാനില്ലായിരുന്നു. കുടുംബം പോലീസില്‍...

വാഗമണ്ണിൽ പാരാഗ്ലൈഡിങ് ഫെസ്‌റ്റിവൽ 19 മുതൽ

ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന രാജ്യാന്തര പാരാഗ്ലൈഡിങ് ഫെസ്റ്റിവൽ ആയ 'വാഗമൺ ഇന്റർനാഷനൽ ടോപ് ലാൻഡിങ് അക്യുറസി' കപ്പ് 19 മുതൽ 23 വരെ വാഗമണ്ണിൽ...

വിപ്ലവ ഗാനം പാടിയ സംഭവം:ദേവസ്വം വിജിലൻസ് അന്വേഷിക്കും

കൊല്ലം കടയ്ക്കലിൽ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള ഗാനമേളയ്ക്കിടെ വിപ്ലവ ഗാനങ്ങൾ ആലപിക്കുകയും പിന്നിലെ സ്ക്രീനിൽ സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും കൊടികളുടെ ദൃശ്യം കാട്ടുകയും ചെയ്ത‌ സംഭവം ദേവസ്വം...

പി.സി ജോർജ്ജിനെതിരെ കേസെടുക്കില്ല

ബി ജെ പി നേതാവ് പി.സി ജോർജിനെതിരെ ലൗജിഹാദ് പ്രസംഗത്തിൽ കേസെടുക്കേണ്ടതായി ഒന്നുമില്ലെന്ന് പോലീസ്. പോലീസിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.പാലായിൽ നടന്ന ലഹരിവിരുദ്ധ...