ചൂരൽമലയിൽ ഇനിയും ഒരുപാട് മൃതദേഹങ്ങളുണ്ടെന്ന് രക്ഷാ പ്രവർത്തകർ

രാവിലെ വരെ നിന്ന് തിരയാൻ തയാറാണ്, പക്ഷേ സജ്ജീകരണങ്ങളില്ല ചൂരൽമലയിൽ ഇനിയും ഒരുപാട് മൃതദേഹങ്ങളുണ്ടെന്ന് രക്ഷാപ്രവർത്തകർ

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവർക്കായുള്ള തിരച്ചിലിന് വേണ്ടത്ര സജ്ജീകരണങ്ങളില്ലെന്ന് രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച സന്നദ്ധസേവകര്‍.

ചൂരൽമലയിൽ ഇനിയും ഒരുപാട് മൃതദേഹങ്ങളുണ്ടെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു.

‘അപകടമുണ്ടായ സ്ഥലത്തേക്ക് എത്തിപ്പെടാൻ വലിയ ബുദ്ധിമുട്ടാണ്.

വൈകുന്നേരം അഞ്ചര മണിക്കാണ് ഞങ്ങൾക്കവിടെ എത്തിചേരാനായത്. പത്തോളം മൃതദേഹങ്ങൾ അവിടെ നിന്നും ലഭിച്ചിട്ടുണ്ട്. നാട്ടുകാർ പറയുന്ന സ്ഥലത്ത് തിരയുമ്പോഴെല്ലാം മൃതദേഹങ്ങൾ കിട്ടുന്നുണ്ട്.

അവർ പറയുന്നിടത്തെല്ലാം മൃതദേഹങ്ങളുണ്ടെങ്കിലും തിരയാൻ വേണ്ട സജീകരണങ്ങളില്ല. ഇരുട്ടായതോടെ മൃതദേഹങ്ങൾ എത്തിക്കുന്നതും വളരെ ബുദ്ധിമുട്ടുണ്ട്’. വെളിച്ചം അടക്കമുള്ള സംവിധാനങ്ങളുണ്ടെങ്കിൽ ഞങ്ങൾ രാവിലെ വരെ നിന്ന് തിരയാൻ തയ്യാറാണെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു.

Leave a Reply

spot_img

Related articles

ന്യൂനമർദ്ദo; കേരളത്തിൽ ഇടിമിന്നലോടെ കനത്ത മഴയ്ക്ക് സാധ്യത

അറബിക്കടലിൽ കർണാടക തീരത്തിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അടുത്ത 5 ദിവസം സംസ്ഥാനത്ത് ഇടിമിന്നലോടെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ്. കാലവർഷം തെക്കൻ...

കാളികാവിലെ കടുവാദൗത്യത്തിനിടെ നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒയ്ക്ക് സ്ഥലംമാറ്റം

കാളികാവിലെ കടുവാ ദൗത്യത്തിനിടെ നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒയ്ക്ക് സ്ഥലംമാറ്റം.ഡിഎഫ്ഒ ജി ധനിക് ലാലിനെയാണ് തിരുവനന്തപുരം ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക് സ്ഥലം മാറ്റിയത്. തിരുവനന്തപുരത്തേക്ക് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍...

ജി സുധാകരനെതിരെ വിമർശനവുമായി എച്ച് സലാം എം എൽ എ

അമ്പലപ്പുഴയിലെ കുഞ്ചൻ നമ്പ്യാർ സ്മാരകം യുദ്ധക്കളത്തിന് സമാനമാക്കിയെന്ന ജി സുധാകരന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി എച്ച് സലാം എം എൽ എ. ഫേസ് ബുക്ക്...

എ. പ്രദീപ് കുമാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

മുൻ എംഎൽഎ എ പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെകട്ടറിയായി നിയമിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവ് നൽകി.കെ കെ രാഗേഷ് കണ്ണൂർ ജില്ലാ...