സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്.

കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു.

പശ്ചിമ ബംഗാളിനും ജാർഖണ്ഡിനും മുകളിലായി ന്യൂന മർദ്ദവും രൂപപ്പെട്ടു.

ഇതിന്റെ ഫലമായാണ് ആഗസ്റ്റ് 02, 03 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.

തീവ്ര,അതിതീവ്ര മഴ മുന്നറിയിപ്പുകൾ നിലവിൽ ഇല്ലെങ്കിലും ജാഗ്രതയിൽ വിട്ടുവീഴ്ച പാടില്ല.

ഒറ്റപ്പെട്ടയിടങ്ങളിൽ, പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത തുടരുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്ത പ്രദേശങ്ങളിൽ അതീവ ജാഗ്രത വേണം.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണം.

നദീതീരങ്ങളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും നിന്ന് ആളുകൾ മാറണം.

ജലാശയങ്ങളിൽ ഇറങ്ങരുത്. മുന്നറിയിപ്പുകൾ അവഗണിക്കരുത്.

കേരളാ തീരത്ത് മത്സ്യബന്ധത്തിനുള്ള വിലക്ക് തുടരുകയാണ്.

ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്.

തിരുവനന്തപുരത്തിന്റെ തീരപ്രദേശങ്ങളിൽ കള്ളകടൽ മുന്നറിയിപ്പുമുണ്ട്.

Leave a Reply

spot_img

Related articles

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ/ ഫാർമർ പ്രൊഡ്യൂസർ കമ്പനികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഹോർട്ടികൾച്ചർ വിളകളിൽ (പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ, പുഷ്പങ്ങൾ, സ്പൈസസ്, സുഗന്ധവിളകൾ,...

എംജി സർവകലാശാലാ കലോത്സവം ഇന്നു മുതൽ

എംജി സർവകലാശാലാ കലോത്സവം 'ദസ്‌തക്-അൺടിൽ ലാസ്റ്റ‌് ബ്രെത്ത്' ഇന്നു മുതൽ തൊടുപുഴ അൽ അസ്ഹർ ക്യാംപസിൽ അരങ്ങേറും. ഇന്നു രാത്രി 7നു സാഹിത്യകാരൻ പി.വി.ഷാജികുമാർകലോത്സവം...

ഓവു ചാലിൽ വീണ് കാണാതായ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കനത്തമഴയിൽ നിറഞ്ഞൊഴുകിയ ഓവു ചാലിൽവീണ് കാണാതായ അറുപതുകാരന്റെ മൃതദേഹം കണ്ടെത്തി. കോവൂർ സ്വദേശി കളത്തിൻപൊയിൽ ശശിയാണ് മരിച്ചത്. അപകടം നടന്ന സ്ഥലത്തുനിന്ന്‌ ഒരു...

ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

വെച്ചുർ ചേരംകുളങ്ങരയിൽ കെ എസ് ആർ റ്റി സി ബസുംബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു..കുടവെച്ചൂർ പുന്നത്തറ സ്വദേശി സുധീഷ് (29 )ആണ് മരിച്ചത്.ബൈക്ക്...