ശ്രീനാരായണ ജയന്തി കുമരകം മത്സര വള്ളംകളി മാറ്റിവച്ചു

ഗുരു ശ്രീനാരായണ ഗുരുദേവൻ 1903-ൽ ശ്രീകുമാരമംഗലം ക്ഷേത്ര-ബാലമുരുക വിഗ്രഹ പ്രതിഷ്ഠയ്ക്കായ് കുമരകം ഗ്രാമം സന്ദർശിച്ചതിന്റെ സ്മരണക്കായ് കോട്ടത്തോട്ടിൽ ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ് എല്ലാവർഷവും ചിങ്ങമാസത്തിലെ ചതയനാളിൽ സംഘടിപ്പിച്ച്
വന്ന മത്സര വള്ളംകളിയും അതിനോടനുബന്ധിച്ച് ഈ വർഷം നടത്താൻ നിശ്ചയിച്ചിരുന്ന സാംസ്കാരിക ഘോഷയാത്രയും,കേരളജനതയുടെ നൊമ്പരമായ വയനാട് മഹാദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെയ്ക്കാനും സാംസ്കാരിക ഘോഷയാത്രയ്ക്ക് മാറ്റിവെച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനും ക്ലബ് യോഗം തീരുമാനിച്ചു.

ആഗസ്റ്റ് 20ന്ശ്രീനാരായണ ഗുരുദേവന്റെ ജന്മനാളായ ചതയദിനത്തിൽ ശ്രീകുമാരമംഗലം ക്ഷേത്രം നടത്തി വരുന്ന ആചാരാനുഷ്ഠനങ്ങളിൽ ക്ലബ് പരിപൂർണമായും പങ്കെടുക്കുന്നതാണെന്ന് പ്രസിഡന്റ്‌ വി എസ് സുഗേഷും, ജനറൽസെക്രട്ടറി എസ്.ഡി പ്രേജിയും അറിയിച്ചു. 2018- ൽ മഹാപ്രളയത്തിലും
2020-21ലെ കോവിഡ് കാലഘട്ടത്തിലും കുമരകം ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ് വള്ളംകളി മാറ്റി വച്ചിട്ടുണ്ട് .ഈ വർഷത്തെ ശ്രീനാരായണ ജയന്തി കുമരകം മത്സര വള്ളംകളി ഓണത്തിന് നടത്തുവാന്‍ ക്ലബ് യോഗം തീരുമാനിച്ചു.

Leave a Reply

spot_img

Related articles

പി.പി ദിവ്യയുടെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 24ലേക്ക് മാറ്റി

എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് നീക്കം  ഒഴിവാക്കാനായി പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസി‍ഡന്‍റ് പിപി...

കോഴിക്കോട് തീരത്ത് മത്തി ചാകര

കോഴിക്കോട് തീരത്തടിഞ്ഞ് മത്തി, വാരിക്കൂട്ടി ജനങ്ങൾ. പുതിയകടവ് മുതൽ ഭട്ട് റോഡ് കടപ്പുറത്താണ് കരയിലേക്ക് വൻ തോതിൽ മത്തി(ചാള) തിരമാലയോടൊപ്പം അടിച്ചു കയറിയത്. ഇന്നലെ...

തെങ്ങുകയറ്റ യന്ത്രത്തില്‍ കാല്‍ കുടുങ്ങി ക്കിടന്നയാളെ വഴിപോക്കനായ യുവാവ് രക്ഷിച്ചു

ബത്തേരിയിൽ തെങ്ങു കയറുന്ന യന്ത്രത്തില്‍ ഒരു കാല്‍ മാത്രം കുടുങ്ങി തലകീഴായി താഴേക്ക് തൂങ്ങിക്കിടന്ന ഇബ്രാഹിമിനാണ് വഴിയേ പോയ യുവാവ് ര്ക്ഷകനായി എത്തിയത്. . പഴൂര്‍...

ലാൽ വർഗീസ് കൽപകവാടി അന്തരിച്ചു

കിസാൻ കോൺഗ്രസ് അഖിലേന്ത്യാ വൈസ് പ്രസിഡൻ്റും കർഷക കോൺഗ്രസ് മുൻ സംസ്‌ഥാന പ്രസിഡന്റുമായ ലാൽ വർഗീസ് കൽപകവാടി (70) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ...