ആലപ്പുഴ തുറവൂരിൽ തമിഴ് നാട് സ്വദേശി വെട്ടേറ്റ് മരിച്ചു

ആലപ്പുഴ തുറവൂരിൽ തമിഴ് നാട് സ്വദേശി വെട്ടേറ്റ് മരിച്ചു.

തമിഴ് നാട് വിരുതാചലം സാത്തുകുടൽ മിഡിൽ സ്ട്രീറ്റിൽ പളനിവേൽ പൊന്നുസ്വാമി – (51) ആണ് വെട്ടേറ്റ് മരിച്ചത്.

തുറവൂർ മഹാക്ഷേത്രത്തിന് വടക്ക് വശത്ത് തിങ്കളാഴ്ച രാത്രി 7.40 നാണ് കൊലപാതകം നടന്നത്.

തുറവൂർ പഞ്ചായത്ത് ഏഴാം വാർഡിൽ പുത്തൻതറ ഉണ്ണികൃഷ്ണനാണ് പളനിവേലിനെ വെട്ടിയതെന്ന് കുത്തിയതോട് പോലീസ് പറഞ്ഞു.

തെങ്ങ് കയറ്റ തൊഴിലാളിയാണ് ഉണ്ണികൃഷ്ണൻ.

നെഞ്ചിൽ വെട്ടേറ്റ പളനിവേലിനെ തുറവൂർ ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പളനിവേൽ ഏറെനാളായി തുറവൂരിലും, പരിസരത്തും കൂലിപ്പണിയെടുത്താണ്കഴിയുന്നത്.

പ്രതി ഉണ്ണികൃഷ്ണനെ കുത്തിയതോട് പോലീസ് കസ്റ്റഡിയിൽ എടുത്തു.

മൃതദേഹം ആലപ്പുഴ വണ്ടാനം ഗവൺമെൻ്റ് ആശുപത്രിയിൽ.

Leave a Reply

spot_img

Related articles

മുഖംമൂടി ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ യുവതിയ്ക്ക് ഗുരുതര പരിക്ക്

കൊച്ചി വല്ലാര്‍പാടത്ത് മുഖംമൂടി ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ യുവതിയ്ക്ക് ഗുരുതര പരിക്ക്.പനമ്പുകാട് മത്സ്യഫാം ഉടമ പോള്‍ പീറ്ററുടെ ഭാര്യ വിന്നിയെയാണ് ഞായറാഴ്ച രാത്രി മുഖംമൂടി ധരിച്ച...

ബത്തേരിയിൽ കഞ്ചാവ് അടങ്ങിയ മിഠായി പിടികൂടി

വയനാട് ബത്തേരിയിൽ കഞ്ചാവ് അടങ്ങിയ മിഠായി പിടികൂടി. ബത്തേരിയിലെ കോളേജ് വിദ്യർത്ഥിയിൽ നിന്നാണ് കഞ്ചാവ് മിഠായി പിടിച്ചെടുത്തത്. വിദ്യർത്ഥി ഓൺലൈനിൽ നിന്നാണ് കഞ്ചാവ് അടങ്ങിയ...

കഞ്ചാവുമായി മൊത്ത വിതരണക്കാരനായ ആസാം സ്വദേശി പിടിയിൽ

ചങ്ങനാശ്ശേരി തെങ്ങണയിൽ 1.41 കിലോ ഗ്രാം കഞ്ചാവുമായി മൊത്ത വിതരണക്കാരനായ ആസാം സ്വദേശി പിടിയിൽ.ഓപ്പറേഷൻ ക്ലീൻ സ്ലേറ്റുമായി പരിശോധന ശക്തമാക്കി കോട്ടയം എക്സൈസ് സ്പെഷ്യൽ...

ആലപ്പുഴ ജില്ലാ വെറ്ററിനറി ഓഫീസറാണെന്ന് പറഞ്ഞ് കർഷകനോട് പണം ആവശ്യപ്പെട്ടയാൾ അറസ്റ്റിൽ

ആലപ്പുഴ ജില്ലാ വെറ്ററിനറി ഓഫീസറാണെന്ന് പറഞ്ഞ് ചേർത്തല കടക്കരപ്പള്ളി സ്വദേശിയായ കർഷകനോട് ഫോണിലൂടെ പണം ആവശ്യപ്പെട്ടയാൾ അറസ്റ്റിലായി. കോട്ടയം പനച്ചിക്കാട് പാത്താമുട്ടം മാളികക്കടവ് പ്ലാത്തറയിൽ വീട്ടിൽ...