ജലനിധി മലപ്പുറം മേഖലാ കാര്യാലയത്തിൽ പ്രോജക്റ്റ് കമ്മീഷണറുടെ ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ബി.ടെക്/ബി ഇ (സിവിൽ) എഞ്ചിനീയറിങ് ബിരുദവും കുടിവെള്ള പദ്ധതി മേഖലയിൽ പ്രവർത്തന പരിചയവുമാണ് യോഗ്യത. പ്രതിദിനം 1185 രൂപ വേതനം ലഭിക്കും. താല്പര്യമുള്ളവര്‍ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം കെ.ആര്‍.ഡബ്ല്യു.എസ്.എ(ജലനിധി) മലപ്പുറം മേഖല കാര്യാലയത്തില്‍ ആഗസ്റ്റ് 21 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. ഫോൺ: 0483 2738566, 8281112185.