ദുരന്ത മേഖലയിലേക്ക് കൂടുതല്‍ ഡോക്ടര്‍മാരെ അയയ്ക്കും; മന്ത്രി വീണാ ജോര്‍ജ്

മുണ്ടക്കൈ ദുരന്ത മേഖലയിലേക്ക് കൂടുതല്‍ ഡോക്ടര്‍മാരെ അയക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കി.

ആരോഗ്യ വകുപ്പിലെ സെക്യാട്രിസ്റ്റുകള്‍ക്ക് പുറമെ വിദഗ്ദ്ധരെ അയക്കാനാണ് തീരുമാനം. പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാന്‍ നടപടികള്‍ സ്വീകരിക്കാനും മന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ആരോഗ്യ മേഖലയില്‍ നിന്ന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് തുടക്കം മുതലേ മികച്ച പ്രവര്‍ത്തനമാണ് മന്ത്രിയും സംഘവും വയനാടിന് നല്‍കിപോരുന്നത്. പലരും ദുരന്തം ഉണ്ടാക്കിയ മാനസിക വിഷമത്തില്‍ നിന്ന് കരകയറാന്‍ ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിലാണ് മന്ത്രി പുതിയ നിര്‍ദ്ദേശം നല്‍കിയത്.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...