നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ഗാന്ധിയെ ഇ.ഡി വീണ്ടും ചോദ്യംചെയ്യും

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വീണ്ടും ചോദ്യംചെയ്‌തേക്കും.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിലെ യങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരിപങ്കാളിത്തം സംബന്ധിച്ചാണ് കേസ്. ഇത് രണ്ടാം തവണയാണ് രാഹുലിനെ ഇ.ഡി. ചോദ്യംചെയ്യുന്നത്. അമ്മ സോണിയാഗാന്ധിയോടൊപ്പം 2022 ജൂണിലാണ് അദ്ദേഹത്തെ അവസാനമായി ചോദ്യംചെയ്തത്. ജൂണില്‍ നാല് സിറ്റിങ്ങുകളിലായി ഏകദേശം 40 മണിക്കൂറോളം ഇ.ഡി. രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്തിരുന്നു.

അതേസമയം ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിവാദത്തില്‍ നിന്നും താല്‍ക്കാലിക രക്ഷ തേടിയാണ് ഇഡി നടപടിയെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം. അവര്‍ ഇഡിയുടെ നീക്കം പ്രതീക്ഷിച്ചിരിക്കയാണ് താനും. കേന്ദ്ര ബജറ്റ് ചര്‍ച്ചയ്ക്കിടെ നടത്തിയ ചക്രവ്യൂഹം പ്രസംഗത്തെത്തുടര്‍ന്ന് തന്നെ ഇ.ഡി. ചോദ്യംചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്ന് കഴിഞ്ഞയാഴ്ച രാഹുല്‍ഗാന്ധി ആരോപിച്ചിരുന്നു. നരേന്ദ്രമോദി, അമിത് ഷാ, മോഹന്‍ ഭാഗവത്, അജിത് ഡോവല്‍, അംബാനി, അദാനി എന്നിവര്‍തീര്‍ത്ത ആധുനിക പത്മവ്യൂഹത്തില്‍ രാജ്യം കുടുങ്ങിക്കിടക്കുകയാണെന്നായിരുന്നു രാഹുലിന്റെ ആരോപണം.

Leave a Reply

spot_img

Related articles

എസ്ബിഐ സേവന നിരക്കുകളിൽ മാറ്റം: സൗജന്യ പിൻവലിക്കൽ പരിധി ഇനി നാല് തവണ മാത്രം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തങ്ങളുടെ സേവന നിരക്കുകളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തുന്നു. ബാങ്കിന്റെ ബേസിക് സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് (ബി.എസ്.ബി.ഡി) അക്കൗണ്ട്...

മാധാപൂരില്‍ ഷോപ്പിംഗ് മോളിന് മുന്നില്‍ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച്‌ പ്രൊമോട്ടറായ യുവതി കൊല്ലപ്പെട്ടു

ഹൈദരാബാദിലെ മാധാപൂരില്‍ ഷോപ്പിംഗ് മോളിന് മുന്നില്‍ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച്‌ പ്രൊമോട്ടറായ യുവതി കൊല്ലപ്പെട്ടു.ആന്ധ്രാപ്രദേശില്‍ നിന്നുള്ള ജനസേന പാർട്ടി രാജ്യസഭാ എം.പി ലിംഗമനേനി രമേശിന്റെ...

ആന്ധ്രാപ്രദേശിലെ സ്വകാര്യ സ്കൂളില്‍ എല്‍.കെ.ജി വിദ്യാർഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

ആന്ധ്രാപ്രദേശിലെ സ്വകാര്യ സ്കൂളില്‍ ആറുവയസ്സുകാരനായഎല്‍.കെ.ജി വിദ്യാർഥിദുരൂഹ സാഹചര്യത്തില്‍ മരിച്ചു.ഹോംവർക്ക് പൂർത്തിയാക്കാത്തതിന് അധ്യാപിക കുട്ടിയെ മർദിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്ന് കുടുംബത്തിന്റെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍...

സമുദ്രസുരക്ഷാ മേഖലയില്‍ സഹകരണം കൂടുതല്‍ ആഴത്തിലാക്കാന്‍ ഭാരതവും ജപ്പാനും ധാരണ

സമുദ്രസുരക്ഷാ മേഖലയില്‍ സഹകരണം കൂടുതല്‍ ആഴത്തിലാക്കാന്‍ ഭാരതവും ജപ്പാനും ധാരണ .ഇതുസംബന്ധിച്ച ധാരണാ പത്രത്തില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ജപ്പാന്‍ പ്രതിരോധമന്ത്രി ഷിന്‍ജിറോ...