ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് ചോദ്യം ചെയ്തുള്ള ഹർജിയില്‍ ഹൈക്കോടതി വിധി ഇന്ന്

മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് ചോദ്യം ചെയ്തുള്ള ഹർജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.

ജസ്റ്റിസ് വിജി അരുണിൻ്റെ ബെഞ്ച് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് വിധി പറയുക. റിപ്പോർട്ട് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്നായിരുന്നു ഹർജിക്കാരൻ്റെ വാദം.

നിർമ്മാതാവ് സജിമോൻ പാറയില്‍ ആയിരുന്നു ഹർജി നല്‍കിയിരുന്നത്. പേര് വെളിപ്പെടുത്തരുത് എന്ന് ആവശ്യപ്പെട്ടാണ് പലരും മൊഴി നല്‍കിയത്. വിവരങ്ങള്‍ വെളിപ്പെടുത്തുകയില്ലെന്ന വിശ്വാസത്തിലാണ് പലരും മൊഴി നല്‍കിയത്. റിപ്പോർട്ട് പുറത്തുവിടുന്നത് സ്വകാര്യതയോടെയും മൊഴി രഹസ്യമായി സൂക്ഷിക്കുമെന്ന് കമ്മീഷൻ ഉറപ്പ് നല്‍കിയതിൻ്റെയും ലംഘനമാണെന്നും ഹർജിക്കാരൻ അറിയിച്ചു.

എന്നാല്‍ ഹർജിക്കാരന് ഇക്കാര്യത്തില്‍ ചോദ്യം ചെയ്യാനുള്ള നിയമപരമായ അവകാശമില്ലെന്ന് വിവരാവകാശ കമ്മീഷൻ വാദിച്ചിരുന്നു. പൊതു താത്പര്യത്തെ കുറിച്ചാണ് പറയുന്നത്. എന്നാല്‍ എങ്ങനെയാണ് ഇത് ഹർജിക്കാരനെ ബാധിക്കുന്നത് എന്ന് പോലും പറയുന്നുമില്ല. കമ്മീഷനില്‍ ഹർജിക്കാരൻ കക്ഷിയായിരുന്നില്ല. മാത്രമല്ല, തൻ്റെ താത്പര്യത്തെ എങ്ങനെ അത് ബാധിക്കുമെന്നും തന്നെ കേള്‍ക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടില്ല. വിവരാവകാശ കമ്മീഷൻ പറയുന്നു.

Leave a Reply

spot_img

Related articles

കുവൈത്ത് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക സപ്തതി സംഗമം 29ന്

പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന കുവൈത്ത് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ സപ്തതി സംഗമം 29-ന് രാവിലെ...

അനധികൃത പ്രവേശനം, സാമ്പത്തിക വെട്ടിപ്പ് : അന്വേഷണം പ്രഖ്യാപിച്ച് എം.ജി. സിൻഡിക്കേറ്റ്

മഹാരാജാസ് കോളേജിലെ ഇന്റഗ്രേറ്റഡ് ആർക്കിയോളജി കോഴ്സിൽ എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയ്ക്ക് ഏഴാം സെമസ്റ്ററിലേക്ക് അനധികൃതമായി പ്രവേശനം നൽകിയ നടപടിയിൽ തുടരന്വേഷണം...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ചു; മംഗളൂരു മേഖല മൈസൂരു ഡിവിഷനിലേക്ക്

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച് റെയിൽവേ ബോർഡ് ഉത്തരവിറക്കി. ഇതുപ്രകാരം ഡിവിഷന്റെ ഭാഗമായിരുന്ന മംഗളൂരു മേഖലയെ ദക്ഷിണ പശ്ചിമ റെയിൽവേയുടെ കീഴിലുള്ള മൈസൂരു ഡിവിഷനിലേക്ക്...

നെഹ്റു ട്രോഫി ജലോത്സവം: വിവിധ വിഭാഗങ്ങളിലായി 71 വള്ളങ്ങൾ

ഇന്ന് പുന്നമട കായലിൽ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്റെ വിവിധ വിഭാഗങ്ങളിലായി ഇക്കുറി മാറ്റുരയ്ക്കുന്നത് 71 വള്ളങ്ങൾ. ചുണ്ടൻ വിഭാഗത്തിൽ മാത്രം...