വയനാട്ടില്‍ ഇന്ന് വിദ്ഗ്ധസംഘമെത്തും

ഉരുള്‍പൊട്ടല്‍ ദുരിതമുണ്ടായ വയനാട് മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, പ്രദേശങ്ങളില്‍ വിദ്ഗ്ധസംഘം ഇന്ന് പരിശോധന നടത്തും.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച അഞ്ചംഗ സംഘമാണ് ഇന്ന് പരിശോധന നടത്തുന്നത്. ദുരന്തമുണ്ടായ പ്രദേശങ്ങള്‍ വാസയോഗ്യം ആണോ എന്ന് പരിശോധിക്കുന്ന സംഘം ടൗണ്‍ഷിപ്പിനായി സര്‍ക്കാര്‍ കണ്ടെത്തിയ സ്ഥലങ്ങളിലും സന്ദര്‍ശനം നടത്തും.

ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പരിശോധന നടത്തി ശുപാര്‍ശ സമര്‍പ്പിക്കാന്‍ നിയോഗിച്ചിട്ടുള്ളത്.

അതെ സമയം ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കാനുള്ള നടപടികള്‍ ഇന്നും തുടരും. സംസ്ഥാന ഐടി മിഷൻ്റെ നേതൃത്വത്തിലാണ് രേഖകള്‍ വീണ്ടെടുക്കാനുള്ള നടപടികള്‍.

പുഞ്ചിരിമട്ടം മുതല്‍ ചാലിയാര്‍ വരെയുള്ള പ്രദേശങ്ങളില്‍ സന്നദ്ധ സംഘടനകളും വിവിധ സേനകളും ചേര്‍ന്നുള്ള പരിശോധന തുടരും. ചാലിയാറില്‍ ജനകീയ പങ്കാളിത്തത്തോടെയാണ് ഇന്ന് തെരച്ചില്‍.

ഇരുട്ടുകുത്തി മുതല്‍ പരപ്പന്‍പാറ വരെ വനത്തിനുള്ളില്‍ 15 പേര്‍ അടങ്ങുന്ന ഗ്രൂപ്പ് ആയി തെരച്ചില്‍ നടത്തും. ചാലിയാറിൻ്റെ ഇരുകരകളിലുമായി താഴെ പൂക്കോട്ടു മണ്ണകടവ് വരെയും തെരച്ചില്‍ നടത്തും.

Leave a Reply

spot_img

Related articles

ബിവറേജസ് കോർപ്പറേഷൻ സാമ്പത്തിക നഷ്ടത്തിലാകാൻ കാരണം എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനങ്ങൾ: എക്സൈസ് മന്ത്രി

ബിവറേജസ് കോർപ്പറേഷൻ സാമ്പത്തിക നഷ്ടത്തിലാകാൻ കാരണം എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനങ്ങൾ: എക്സൈസ് മന്ത്രി എം. ലിജു.ബെവ്കോ ഇപ്പൊഴല്ല നഷ്ടത്തിലായത് എന്നും, എൽ.ഡി.എഫ് സർക്കാർ എടുത്ത...

നെല്ലെടുപ്പില്‍ കേന്ദ്ര താങ്ങുവില വിഹിതത്തില്‍ നിന്ന് 209 കോടി രൂപ അനുവദിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

നെല്ലെടുപ്പില്‍ കേന്ദ്ര താങ്ങുവില വിഹിതത്തില്‍ നിന്ന് 209 കോടി രൂപ അനുവദിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്.രണ്ടാംവിള നെല്ലെടുപ്പില്‍ സംസ്ഥാന പ്രോത്സാഹന വിഹിതം പൂര്‍ണതോതില്‍ സംസ്ഥാനം...

എ എൻ ഷംസീറിന് ലീഗ് മനസ്സെന്ന് വെള്ളാപ്പള്ളി

എ എൻ ഷംസീർ യഥാർഥ ലീഗുകാരനാണ്, കമ്മ്യൂണിസ്റ്റുകാരനല്ലെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.ഷംസീറിന് കമ്മൂണിസ്റ്റ് മനസല്ല, ലീഗ്...

മുത്തങ്ങ പോലീസ് കോണ്‍സ്റ്റബിള്‍ അബ്ദുല്‍ സലാം വധശ്രമക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം

മുത്തങ്ങ പോലീസ് കോണ്‍സ്റ്റബിള്‍ അബ്ദുല്‍ സലാം വധശ്രമക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം .കേസിലെ വിചാരണക്കോടതിയായ കല്‍പ്പറ്റ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിയില്‍ പിഴവുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തി.കേസിലെ...