വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ വിധി ഇന്ന്

ഒളിംപിക്‌സ് ഗുസ്തി ഫൈനലിലേക്ക് യോഗ്യത നേടിയതിനു പിന്നാലെ ഭാരത്തിൻ്റെ പേരില്‍ അയോഗ്യയാക്കിയ നടപടിക്കെതിരെ വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ വിധി ഇന്ന്.

വെള്ളി മെഡലിനു അർഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി വിനേഷ് നല്‍കിയ അപ്പീലില്‍ രാജ്യാന്തര കായിക കോടതിയാണ് ഇന്ന് വിധി പറയുന്നത്. ഇന്ത്യൻ സമയം രാത്രി 9.30നാണ് വിധി പ്രസ്താവിക്കുന്നത്.

ഫൈനല്‍ പോരിന് മുൻപ് നടത്തിയ പരിശോധനയില്‍ വിനേഷിന്റെ ഭാരം 100 ഗ്രാം കൂടുതലാണെന്നു കണ്ടെത്തിയതിനെ തുടർന്നാണ് അയോഗ്യയാക്കിയത്. ഇന്ത്യക്ക് ഉറപ്പായിരുന്ന മെഡലാണ് ഇതോടെ നഷ്ടമായത്.

ഞായറാഴ്ച വൈകീട്ട് ആറ് മണിക്കുള്ളില്‍ കൂടുതല്‍ രേഖകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ഹാജരാക്കാൻ വിനേഷിനോടും എതിർ കക്ഷികളായ യുനൈറ്റഡ് വേള്‍ഡ് റെസ്‌ലിങ്, അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി എന്നിവരോടും ആവശ്യപ്പെട്ടിരുന്നു.

ഒളിംപിക്‌സ് തീരുന്നതിന് മുൻപ് വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ തീർപ്പുണ്ടാവുമെന്നായിരുന്നു വെള്ളിയാഴ്ച കോടതി അറിയിച്ചത്. അതിനിടെ ഞായറാഴ്ച രാത്രി 9.30 ഓടെ വിധിയുണ്ടാകുമെന്ന അറിയിപ്പ് വന്നു. പക്ഷേ തീരുമാനമെടുക്കാൻ സമയം നീട്ടിച്ചോദിച്ച ആർബിട്രേറ്റർ അന്നാബെല്‍ ബെന്നറ്റിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

50 കിലോഗ്രാം ഗുസ്തിയിലാണ് വിനേഷ് ഫോഗട്ട് മത്സരിച്ചത്. ഭാര പരിശോധനയില്‍ 100 ഗ്രാം അധികമായതിനെത്തുടർന്ന് വിനേഷിനെ അയോഗ്യയാക്കുകയായിരുന്നു.

Leave a Reply

spot_img

Related articles

ലോകകപ്പ്; കരുത്തരുടെ പോരാട്ടത്തിൽ ഇംഗ്ലണ്ടിന് ഉജ്‌ജ്വല ജയം

ലോകകപ്പ് ഫുട്ബോളിൽ കരുത്തരുടെ പോരാട്ടത്തിൽ ഇംഗ്ലണ്ടിന് ഉജ്‌ജ്വല ജയം.നായകൻ ഹാരി കെയ്ൻ്റെ ഇരട്ട ഗോൾ മികവിൽ, രണ്ടിനെതിരെ നാലുഗോളുകൾക്ക് ക്രൊയേഷ്യയെ തകർത്തു. കളിയിലുടനീളം വേഗതയും...

ലോകകപ്പ്; ഒന്നിനെതിരേ മൂന്നുഗോളുകൾക്ക് കൊളംബിയക്ക് ജയം

ലോകകപ്പ് ഫുട്ബോളിൽ ഒന്നിനെതിരേ മൂന്നുഗോളുകൾക്ക് കൊളംബിയക്ക് ജയം.ഉസ്‌ബെക്കിസ്ഥാനെ തോൽപ്പിച്ച് ഈ ജയത്തോടെ ഗ്രൂപ്പ് കെയിൽ കൊളംബിയ തലപ്പത്തെത്തി.ആദ്യ പകുതി ഗോൾ രഹിതമായി അവസാനിക്കുമെന്ന് തോന്നിച്ചെങ്കിലും...

ലോകകപ്പിലെ ഗ്രൂപ്പ് എൽ പോരാട്ടത്തിൽ പനാമയെ വീഴ്ത്തി ഘാനയ്ക്ക് വിജയം

2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എൽ പോരാട്ടത്തിൽ പനാമയെ ഇഞ്ചുറി ടൈം ഗോളിൽ വീഴ്ത്തി ഘാനയ്ക്ക് നാടകീയ വിജയം. കാനഡയിലെ ടൊറന്റോ സ്റ്റേഡിയത്തിൽ നടന്ന...

ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഫ്രാൻസിന് തകർപ്പൻ ജയം

കിലിയൻ എംബാപ്പെയുടെ റെക്കോർഡ് വേട്ടയുടെ കരുത്തില്‍ 2026 ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഫ്രാൻസിന് തകർപ്പൻ ജയം.ഗ്രൂപ്പ് ഐയിലെ ആവേശപ്പോരാട്ടത്തില്‍ ഒന്നിനെതിരേ മൂന്ന്...