ബാങ്ക് ഓഫ് മഹാരാഷ്‌ട്രയുടെ വടകര ബ്രാഞ്ചില്‍നിന്ന് 26 കിലോ പണയ സ്വർണവുമായി കടന്ന മുൻ മാനേജർ പിടിയില്‍

വടകര ബാങ്ക് ഓഫ് മഹാരാഷ്‌ട്രയുടെ വടകര ബ്രാഞ്ചില്‍നിന്ന് 26 കിലോ പണയ സ്വർണവുമായി കടന്ന മുൻ മാനേജർ മധ ജയകുമാർ തെലങ്കാനയില്‍ അടിപിടിക്കേസില്‍ പിടിയിലായി.

ഈ കേസിൻ്റെ അന്വേഷണത്തിലാണ് ഇയാളുടെ പേരില്‍ വടകരയില്‍ സ്വർണ തട്ടിപ്പ് കേസുണ്ടെന്ന് തെലങ്കാന പോലീസിന് മനസ്സിലായത്. തുടർന്ന് വടകര പോലീസിനെ ഇവർ വിവരമറിയിക്കുകയായിരുന്നു. പ്രതിയെ തിരികെ എത്തിക്കാനായി ക്രൈം ബ്രാഞ്ച് സംഘം തെലങ്കാനയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

2021 മുതല്‍ കഴിഞ്ഞ മാസം വരെ മൂന്നു വർഷമാണ് മധ ജയകുമാർ വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചില്‍ മാനേജരായി പ്രവർത്തിച്ചിരുന്നത്. സ്വർണ തട്ടിപ്പിന് പിന്നില്‍ സോണല്‍ മാനേജർക്ക് പങ്കുള്ളതായി ആരോപിച്ച്‌ കഴിഞ്ഞ ദിവസം ഇയാള്‍ വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ബാങ്കിന്‍റെ ശാഖകള്‍ വഴി വ്യാപക തട്ടിപ്പു നടക്കുന്നതായി ഇയാള്‍ വിഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു.
എട്ട് ശതമാനം പലിശയ്ക്ക് കാർഷിക ലോണ്‍ ആയാണ് സ്വർണം പണയം വച്ചത്. മലപ്പുറം ബ്രാഞ്ചില്‍ 25 ലക്ഷത്തിനാണ് ആദ്യം പണയം വച്ചത്. മധയെ തിരികെ എത്തിച്ച്‌ ചോദ്യം ചെയ്താല്‍ മാത്രമേ തട്ടിപ്പിൻ്റെ വ്യപ്തി മനസ്സിലാകുകയുള്ളൂ എന്നാണ് പോലീസ് പറയുന്നത്.

Leave a Reply

spot_img

Related articles

ലഹരിക്കെതിരെ പ്രചാരണം നടത്തിയ ഡിവൈഎഫ്ഐ നേതാവ് എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ

തൊടുപുഴ ഇടവെട്ടിയിൽ ലഹരിമരുന്നുമായി ഡിവൈഎഫ്ഐ നേതാവടക്കം നാലുപേർ പൊലീസിന്റെ പിടിയിലായി. ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി.എം. ഷിയാസ്, ആഷിഖ്,...

തൃശൂർ പാവറട്ടിയിൽ മകന്റെ ക്രൂരമായ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു

തൃശൂർ പാവറട്ടിയിൽ മകന്റെ ക്രൂരമായ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു.വെങ്ങര സ്വദേശിനി ഡോളി (68) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ബെൻഹറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.മകന്റെ വെട്ടേറ്റാണ്...

നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി

നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി .തമിഴ്‌നാട്ടിലെ കൊളിത്തലൈയിലെ ടോൾഗേറ്റിന് സമീപത്തുള്ള ഒരു ചായക്കടയിലാണ് സംഭവം. സംഭവത്തിൽ 55കാരിയായ...

നോർത്ത് പറവൂർ തുരുത്തിപ്പുറത്ത് യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു

കൊച്ചി നോർത്ത് പറവൂർ തുരുത്തിപ്പുറത്ത് യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു.ആലുവ ചൂണ്ടി സ്വദേശിനി സുരമ്യയാണ് (24) സുഹൃത്ത് ഷിബിൻ്റെ കുത്തേറ്റ് മരിച്ചത്. ഷിബിനെ വടക്കേക്കര പോലീസ്...