കേരളത്തില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു മുങ്ങിയയാളെ പോലിസ് മുംബൈയിലെത്തി സാഹസികമായി പിടികൂടി

പതിനെട്ടു വര്‍ഷം മുന്‍പ് കേരളത്തില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു മുങ്ങി പിന്നീട് സ്വർണരാജാവായി മാറിയയാളെ കേരളാ പോലിസ് മുംബൈയിലെത്തി സാഹസികമായി പിടികൂടി.

മുംബൈയില്‍ നാല് ജൂവലറികളുടെ ഉടമയായ മഹീന്ദ്ര ഹശ്ബാ യാദവിനെ (53)യാണ് കേരളാ പോലിസ് അതിസാഹസികമായി മുംബൈ മുളുണ്ടില്‍നിന്നു പിടികൂടിയത്. ആഡംബര ബംഗ്ലാവില്‍ താമസിക്കുന്ന മോഷ്ടാവിനെ ഇയാളുടെ തന്നെ ഗുണ്ടാസംഘത്തിൻ്റെ ഭീഷണി മറികടന്നാണ് സാഹസികമായി അറസ്റ്റ് ചെയ്തത്. പ്രതിയെ പോലിസ് മൂവാറ്റുപുഴയിലെത്തിച്ചു.

2006ല്‍ മൂവാറ്റുപുഴ കല്ലറയ്ക്കല്‍ ജ്വല്ലറിയില്‍ നടന്ന 30 പവന്‍ മോഷണക്കേസിലെ പ്രതിയാണ് മഹീന്ദ്ര ഹശ്ബാ. കടയിലെ സ്വര്‍ണപ്പണിക്കാരനായിരുന്ന ഇയാള്‍ 30 പവന്‍ സ്വര്‍ണവുമായി കുടുംബസമേതം നാടുവിടുക ആയിരുന്നു. കല്ലറയ്ക്കല്‍ ജ്വല്ലറിയിലെ വിശ്വസ്തനായ സ്വര്‍ണപ്പണിക്കാരനായിരുന്നു മഹീന്ദ്ര യാദവ്. 15 വര്‍ഷത്തോളം കുടുംബസമേതം മൂവാറ്റുപുഴയിലായിരുന്നു താമസം. ആ സമയം ഇയാള്‍ പതിവായി ജ്വല്ലറിയില്‍നിന്നു ശുദ്ധി ചെയ്യാനായി സ്വര്‍ണം കൊണ്ടുപോയിരുന്നു. 2006ല്‍ 30 പവനുമായി പോയശേഷം തിരികെയെത്തിയില്ല.

18 വര്‍ഷം മുന്‍പു 30 പവനുമായി മുങ്ങിയ യാദവ് ചെറിയതോതില്‍ സ്വര്‍ണ ബിസിനസ് തുടങ്ങി. പോലീസ് കണ്ടെത്തുമ്പോഴേക്കും നാല് ജ്വല്ലറികളുടെ ഉടമയായിക്കഴിഞ്ഞിരുന്നു. മുമുണ്ടിലെ ചെറിയ ഡോണ്‍ ആയി മാറി. ഇയാളെ തിരഞ്ഞെത്തിയ കേരളാ പോലിസിന് ഇയാളുടെ ഗുണ്ടകളുടെ ഭീഷണിയും ഉണ്ടായി. കസ്റ്റഡിയിലെടുത്തശേഷം ഇയാളുടെ ഗുണ്ടാസംഘത്തെ വെട്ടിച്ചു പലവഴികളിലൂടെ പുണെ വിമാനത്താവളത്തിലെത്തിയാണു പൊലീസ് നാട്ടിലേക്കു മടങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ യാദവിനെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.

Leave a Reply

spot_img

Related articles

ലഹരിക്കെതിരെ പ്രചാരണം നടത്തിയ ഡിവൈഎഫ്ഐ നേതാവ് എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ

തൊടുപുഴ ഇടവെട്ടിയിൽ ലഹരിമരുന്നുമായി ഡിവൈഎഫ്ഐ നേതാവടക്കം നാലുപേർ പൊലീസിന്റെ പിടിയിലായി. ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി.എം. ഷിയാസ്, ആഷിഖ്,...

തൃശൂർ പാവറട്ടിയിൽ മകന്റെ ക്രൂരമായ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു

തൃശൂർ പാവറട്ടിയിൽ മകന്റെ ക്രൂരമായ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു.വെങ്ങര സ്വദേശിനി ഡോളി (68) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ബെൻഹറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.മകന്റെ വെട്ടേറ്റാണ്...

നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി

നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി .തമിഴ്‌നാട്ടിലെ കൊളിത്തലൈയിലെ ടോൾഗേറ്റിന് സമീപത്തുള്ള ഒരു ചായക്കടയിലാണ് സംഭവം. സംഭവത്തിൽ 55കാരിയായ...

നോർത്ത് പറവൂർ തുരുത്തിപ്പുറത്ത് യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു

കൊച്ചി നോർത്ത് പറവൂർ തുരുത്തിപ്പുറത്ത് യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു.ആലുവ ചൂണ്ടി സ്വദേശിനി സുരമ്യയാണ് (24) സുഹൃത്ത് ഷിബിൻ്റെ കുത്തേറ്റ് മരിച്ചത്. ഷിബിനെ വടക്കേക്കര പോലീസ്...