സംരംഭകർക്ക് ബിസിനസ് പരിശീലനം

പുതുതായി ബിസിനസ് ആരംഭിക്കുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി  കേരള സർക്കാർ സ്ഥാപനമായ സെൻ്റർ ഫോർ മാനേജ്‌മെൻ്റ് ഡെവലപ്മെൻ്റ്  ‘വിവിധ ബിസിനസ് ഘടനകളും ബിസിനസ് മാനേജ്‌മെൻ്റ് അടിസ്ഥാനതത്വങ്ങളും’ എന്ന വിഷയത്തിൽ സെപ്റ്റംബർ ഏഴാം തീയതി തിരുവനന്തപുരത്ത് വച്ച് പരിശീലനം സംഘടിപ്പിക്കും. കമ്പനി പാർട് ണർഷിപ്പ് ട്രസ്റ്റുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ രൂപീകരിക്കുന്നതിൻ്റെ നടപടിക്രമങ്ങളെക്കുറിച്ചും നിയമവശങ്ങളെക്കുറിച്ചും പരിശീലനത്തിൽ വിശദമായി പ്രതിപാദിക്കും. നവ സംരംഭകർ അറിഞ്ഞിരിക്കേണ്ട ബിസിനസുകളുടെ അടിസ്ഥാനതത്വങ്ങളും, ധനകാര്യ സ്രോതസ്സുകൾ, സ്കീമുകൾ തുടങ്ങിയവയും പരിശീലനത്തിൻ്റെ ഭാഗമാണ്. പങ്കെടുക്കുവാൻ താൽപര്യമുള്ളവർ സെപ്റ്റംബർ നാലിനകം രജിസ്റ്റർ ചെയ്യണം. സീറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. 8714259111, 0471 2320101, 3333 എന്നീ നമ്പറുകളിലോ www.cmd.kerala.gov.in എന്ന വെബ്സൈറ്റ് വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്.

Leave a Reply

spot_img

Related articles

കിണർ വൃത്തിയാക്കാനിറങ്ങി തിരിച്ച്‌ കയറുന്നതിനിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു

തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു സംഭവം. പൊൻകുന്നം അരവിന്ദ ആശുപത്രിയ്ക്ക് സമീപം മൂലകുന്നിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയാണ് കിണറ്റിൽ വീണ് മരിച്ചത്.പൊൻകുന്നം ഒന്നാം...

10 ദിവസം 420 പരിശോധന, 49 കേസ്, 3,91,000 രൂപ പിഴ, ശബരിമലയിലെ കടകളിലും ഹോട്ടലുകളിലും പരിശോധന ശക്തം

ശബരിമലയിലെ വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും വിവിധ സ്‌ക്വാഡുകൾ പത്തു ദിവസത്തിനിടെ നടത്തിയത് 420 പരിശോധന. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നടന്ന പരിശോധനയിൽ 49 കേസ്...

ബസും കാറും കൂട്ടിയിടിച്ച് അപകടം

ചങ്ങനാശ്ശേരി മണിമലയിൽ കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ കാർ യാത്രികരായ രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു.ഇവരെ സ്വകാര്യ...

ട്രോളി ബാഗിൽ പണം കടത്തിയെന്ന പരാതിയിൽ തെളിവില്ല: പൊലീസ്

പാലക്കാട് കോൺഗ്രസുകാർ ഹോട്ടലിലേക്ക് ട്രോളി ബാഗിൽ പണം കടത്തിയെന്ന പരാതിയിൽ തെളിവില്ലെന്ന് പൊലീസ്. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി....