തീവ്രവലതുപക്ഷത്തിന് അടിത്തറ ഉണ്ടാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നു;എം വി ഗോവിന്ദൻ

തീവ്രവലതുപക്ഷത്തിന് അടിത്തറ ഉണ്ടാക്കാനാണ് കേരളത്തിലെ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. സര്‍ക്കാരിനെ താഴെയിറക്കാന്‍ സി.ഐ.എ.യില്‍ നിന്ന് പണം വാങ്ങിയവരാണ് മാധ്യമങ്ങൾ എന്ന് എം വി ഗോവിന്ദൻ.ഇടതുപക്ഷ സര്‍ക്കാരിനെ മാധ്യമങ്ങള്‍ കടന്നാക്രമിക്കുന്നു. തെറ്റായ ഒരു പ്രവണതയ്ക്കും ഇടതുപക്ഷപ്രസ്ഥാനത്തിന് കൂട്ടുനില്‍ക്കാനാവില്ല. ആര് എന്നത് പ്രശ്‌നമേയല്ല. സര്‍ക്കാരിൻ്റെ നിലപാട് അതാണ്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ഒന്നും മറച്ചുവെയ്ക്കാനില്ലെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ. ഏത് റിപ്പോർട്ടായാലും കോടതി നിർദേശം അനുസരിച്ച്‌ അതില്‍ എന്താണോ നടപ്പാക്കാൻ പറയുന്നത്, അത് മുഴുവൻ നടപ്പാക്കും. മാധ്യമങ്ങള്‍ സർക്കാരിനെ കടന്നാക്രമിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
സമത്വം എന്നത് സ്ത്രീക്കും പുരുഷനും തുല്യമായിരിക്കണം. അവരുടെ വേതനം ഉള്‍പ്പെടെയുള്ള മുഴുവന്‍ കാര്യത്തിലും തുല്യത വേണം. ഈ സര്‍ക്കാര്‍ പ്രതിബദ്ധതയോടെയാണ് തുല്യതയുള്‍പ്പടെയുള്ള നിലപാടുകള്‍ സ്വീകരിക്കുന്നത്. ആ നിലപാട് സ്വീകരിച്ച്‌ മുന്നോട്ട് പോകുമ്പോള്‍ ചില പ്രശ്‌നങ്ങളുണ്ടാകും. ചില ആളുകള്‍ വെളിപ്പെടുത്തും. വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമ്പോള്‍ ചിലർക്ക് രാജിവയ്‌ക്കേണ്ടിവരും, രഞ്ജിത്ത് തെളിയിക്കുമെന്ന് പറഞ്ഞിട്ടുണ്ട്, നോക്കാം. സിദ്ധിഖും രാജിവെച്ചിട്ടുണ്ട്, എം.വി. ഗോവിന്ദൻ പറഞ്ഞു

Leave a Reply

spot_img

Related articles

ഫാമിലി കൗണ്‍സിലര്‍ തസ്തിക ഒഴിവ്

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് ഫാമിലി കൗണ്‍സിലര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ബി എ / ബി എസ് സി സൈക്കോളജി (മുഴുവന്‍ സമയം),...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്ഡ്

മോഹൻ ലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്‌ഡ്. ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ...

വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ല; എം.വി. ഗോവിന്ദൻ

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.കേസ് വീണ വിജയനും കമ്പനിയും ഏറ്റെടുക്കും.വഴിവിട്ട ഒരു...

എം എം മണിയുടെ ആരോഗ്യനില തൃപ്‌തികരം

സിപിഎം പാർട്ടി കോൺഗ്രസിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഎം നേതാവ് എംഎം മണിയുടെ ആരോഗ്യനില തൃപ്‌തികരം. മധുരയിലെ അപ്പോളോ ആശുപത്രിയിലാണ്...