റോഷൻ മാത്യു,ദിലീഷ് പോത്തൻ,ഷാഹി കബീർ ചിത്രം ഇരിട്ടിയിൽ

റോഷൻ മാത്യു,ദിലീഷ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാഹി കബീർ തിരക്കഥ യെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം കണ്ണൂർ ഇരിട്ടിയിൽ ആരംഭിച്ചു.
ഫെസ്റ്റിവൽ സിനിമാസിൻ്റെ ബാനറിൽസംവിധായകൻ രതീഷ് അമ്പാട്ട്,രഞ്ജിത്ത് ഇവിഎം,ജോജോ ജോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ഡ്രാമ- ത്രില്ലർ ജോണറിലാണ് ഒരുക്കുന്നത്.

ഏറെ ശ്രദ്ധേയമായ “ഇലവീഴാ പൂഞ്ചിറ”എന്ന ചിത്രത്തിനു ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ രാജേഷ് മാധവന്‍, സുധി കോപ്പ,അരുണ്‍ ചെറുകാവില്‍,ലക്ഷ്മി മേനോൻ,ക്രിഷാ കുറുപ്പ്,നന്ദനുണ്ണി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.മനേഷ് മാധവൻ ഛായാ​ഗ്രഹണം നിർവഹിക്കുന്നു വിനായക് ശശികുമാർ എഴുതിയ വരികൾക്ക് അനിൽ ജോൺസൺ സംഗീതം പകരുന്നു.

പ്രൊഡക്ഷൻ ഡിസൈനർ-ദീലീപ് നാഥ്,എ‍ഡിറ്റർ-പ്രവീൺ മം​ഗലത്ത്, സൗണ്ട് മിക്‌സിംഗ്-സിനോയ് ജോസഫ്,ചിഫ് അസോസിയേറ്റ്-ഷെല്ലി സ്രീസ്,പ്രൊഡക്ഷൻ കൺട്രോളർ-ഷെബിർ മലവട്ടത്ത്, വസ്ത്രാലങ്കാരം- ഡിനോ ഡേവീസ്, വിശാഖ്, മേക്കപ്പ്- റോണക്‌സ് സേവ്യർ, സ്റ്റിൽസ്-അഭിലാഷ് മുല്ലശ്ശേരി, പബ്ലിസിറ്റി ഡിസൈൻ- തോട്ട് സ്റ്റേഷൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്-ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ മാനേജർ-ആദർശ്,
പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

spot_img

Related articles

‘ഉപ്പൻ’ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

നെജു കല്യാണി കഥയും തിരകഥയും സംവിധാനവും ചെയ്യുന്ന നാലാമത്തെ ഷോർട് ഫിലിം ആയ "ഉപ്പൻ " ഇപ്പോൾ യൂട്യൂബിൽ സ്ട്രീമിങ് നടക്കുന്നു.കൊച്ചു പെൺകുട്ടികളെ പോലും...

മലയാള സിനിമയിലെ ഹിറ്റ്മേക്കർ എൻ.ജി.ജോൺ അന്തരിച്ചു

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവും സിനിമാ നിർമാണരംഗത്ത് നിരവധി പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയ പ്രമുഖ ചലച്ചിത്ര നിർമാതാവുമായ എൻ.ജി.ജോൺ (90)...

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ

സിനിമാ ഗാനങ്ങളെക്കാൾ ജനകീയമായി മാറിയ ഒരുപിടി സിനിമേതര പ്രണയഗാനങ്ങൾ സമ്മാനിച്ചുകൊണ്ട് മലയാള ഗാന രംഗത്തു കടന്നുവന്ന ഈസ്റ്റ് കോസ്റ്റ് എല്ലാ അർത്ഥത്തിലും പുതിയൊരു സംഗീത...

ഡിറ്റക്ടീവ് കോമഡി ചിത്രവുമായി സാഗർ; അരുൺ ഗോപി നിർമ്മാതാവ്, സൈജുക്കുറുപ്പ് നായകൻ

അരുൺ ഗോപി നിർമ്മിക്കുന്ന രണ്ടാമതു ചിത്രം സാഗർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്നു.കനകരാജ്യം , വീകം, തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾ ഒരുക്കിയ ഈ ചിത്രം...