ബിജെപി പ്രവർത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

കണ്ണൂർ കണ്ണപുരത്ത് ബിജെപി പ്രവർത്തകനെ ഒരു സംഘം തടഞ്ഞുവച്ച്‌ വെട്ടിപ്പരിക്കേല്‍പ്പിച്ചു.കല്യാശേരി മണ്ഡലം കരിക്കാട്ട് ബൂത്ത് പ്രസിഡന്‍റ് ബാബുവിനാണ് (32) വെട്ടേറ്റത്.

ശോഭായാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇന്നലെ രാത്രി ഏഴോടെ കരിക്കാട്ട് മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തു വച്ചായിരുന്നു ആക്രമണം. തലയ്ക്കു വെട്ടേറ്റ ബാബുവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകുന്നേരം ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചുള്ള ശോഭായാത്ര തുടങ്ങാനിരിക്കെ കോലത്തുവയലിനു സമീപംവച്ച്‌ ഒരു സംഘം അനൗണ്‍സ് മെന്‍റ് വാഹനം അടിച്ചുതകർക്കുകയും ബിജെപി പ്രവർത്തകരെ മർദിക്കുകയും ചെയ് തിരുന്നു.

ഇതിനു പിന്നാലെയാണ് രാത്രി ബാബുവിന് വെട്ടേറ്റത്. ആക്രമണത്തിനു പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു.

Leave a Reply

spot_img

Related articles

ലഹരിക്കെതിരെ പ്രചാരണം നടത്തിയ ഡിവൈഎഫ്ഐ നേതാവ് എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ

തൊടുപുഴ ഇടവെട്ടിയിൽ ലഹരിമരുന്നുമായി ഡിവൈഎഫ്ഐ നേതാവടക്കം നാലുപേർ പൊലീസിന്റെ പിടിയിലായി. ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി.എം. ഷിയാസ്, ആഷിഖ്,...

തൃശൂർ പാവറട്ടിയിൽ മകന്റെ ക്രൂരമായ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു

തൃശൂർ പാവറട്ടിയിൽ മകന്റെ ക്രൂരമായ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു.വെങ്ങര സ്വദേശിനി ഡോളി (68) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ബെൻഹറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.മകന്റെ വെട്ടേറ്റാണ്...

നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി

നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി .തമിഴ്‌നാട്ടിലെ കൊളിത്തലൈയിലെ ടോൾഗേറ്റിന് സമീപത്തുള്ള ഒരു ചായക്കടയിലാണ് സംഭവം. സംഭവത്തിൽ 55കാരിയായ...

നോർത്ത് പറവൂർ തുരുത്തിപ്പുറത്ത് യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു

കൊച്ചി നോർത്ത് പറവൂർ തുരുത്തിപ്പുറത്ത് യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു.ആലുവ ചൂണ്ടി സ്വദേശിനി സുരമ്യയാണ് (24) സുഹൃത്ത് ഷിബിൻ്റെ കുത്തേറ്റ് മരിച്ചത്. ഷിബിനെ വടക്കേക്കര പോലീസ്...