പെൻഷൻ ഫണ്ട് തട്ടിപ്പ്, കോട്ടയം നഗരസഭയിൽ വീണ്ടും സസ്പെൻഷൻ

മൂന്നു കോടിയുടെ പെൻഷൻ ഫണ്ട് തട്ടിപ്പ്, കോട്ടയം നഗരസഭയിൽ വീണ്ടും സസ്പെൻഷൻ.

നഗരസഭ സെക്രട്ടറിയുടെ പി.എ ടു സെക്രട്ടറി കൂടിയായ ഡെപ്യൂട്ടി മുനിസിപ്പൽ സെക്രട്ടറി ഫില്ലിസ് ഫെലിക്‌സിനെയാണ് മേൽനോട്ട വീഴ്‌ച ചൂണ്ടിക്കാട്ടി സസ്‌പെൻ്റ് ചെയ്‌തത്.

നഗരസഭയിലെ പെൻഷൻ വിഭാഗം കൈകാര്യം ചെയ്‌തിരുന്ന അഖിൽ സി.വർഗീസ് നടത്തിയ തട്ടിപ്പിന് വ്യക്തിപരമായ ഉത്തരവാദിത്വമുണ്ടെന്നും, ഇവർക്ക് മേൽനോട്ട വീഴ്‌ചയുണ്ടെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിൻ്റ് ഡയറക്ടർ റിപ്പോർട്ട് ചെയ്‌തിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇവരെയും സർവീസിൽ നിന്നും സസ്‌പെൻ്റ് ചെയ്‌തത്.

സംഭവത്തിൽ നേരത്തേ മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്‌തിരുന്നു.

കേസിലെ പ്രതി അഖിൽ സി. വർഗീസ് ഇപ്പോഴും ഒളിവിലുമാണ്. ഇയാളെയും സസ്പെൻഡ് ചെയ്‌ത്ഉത്തരവായിരുന്നു.

Leave a Reply

spot_img

Related articles

കാണാതായ ആറുവയസുകാരനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം

തൃശൂർ കുഴൂരില്‍ കാണാതായ ആറുവയസുകാരനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലിസ്. സംഭവത്തില്‍ പ്രദേശവാസിയായ 20 കാരനെ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കുഴൂര്‍...

പാമ്പാടിയിൽ രണ്ടു യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി

പാമ്പാടിയിൽ രണ്ടു യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി. വടവാതൂർ ശാന്തിഗ്രാം കോളനി മുഞ്ഞനാട്ട് പറമ്പിൽ വീട് അജോ മോൻ എം.പി (22), കൊല്ലം മയ്യനാട്...

സിനിമ ഷൂട്ടിങ് സംഘം താമസിക്കുന്ന ഹോട്ടൽ മുറിയിൽ നിന്ന് കഞ്ചാവ് പിടികൂടി

തിരുവനന്തപുരത്ത് സിനിമ ഷൂട്ടിംഗ് സംഘം താമസിക്കുന്ന ഹോട്ടൽ മുറിയിൽ നിന്നും കഞ്ചാവ് പിടിച്ചു. ഫൈറ്റിംഗ് മാസ്റ്റർ മഹേശ്വരനിൽ നിന്നാണ് സ്‌റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്...

പതിനൊന്നുകാരിയെ അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ചെന്ന് മൊഴി

തിരുവനന്തപുരത്ത് പതിനൊന്നുകാരിയെ അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ചെന്ന് മൊഴി. പീഡനം അമ്മയുടെ ഒത്താശയോടെയെന്നും കുട്ടി മൊഴി നല്‍കി.രക്ഷിതാക്കളുടെ വിവാഹമോചന കൗൺസിലിങ്ങിനിടെയാണ് കുട്ടി മൊഴി നൽകിയത്. സംഭവത്തില്‍...