ലണ്ടനില്‍ വര്‍ക്ക് വിസ നല്‍ക്കാമെന്ന് പറഞ്ഞ് 10 ലക്ഷം രൂപ തട്ടി; യുവതി അറസ്റ്റില്‍

ലണ്ടനില്‍ വര്‍ക്ക് വിസ നല്‍ക്കാമെന്ന് പറഞ്ഞ് 10 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍. കോട്ടയം, പാമ്പാടി കട്ടപ്പുറത്ത് വീട്ടില്‍ ഐറിന്‍ എല്‍സ കുര്യന്‍(25) ആണ് അറസ്റ്റിലായത്. നിരവധിപേരെയാണ് ഐറിന്‍ വിസ തട്ടിപ്പിനിരയാക്കിയത്. വിസ വാഗ്ദാനം നല്‍കി കാഞ്ചിയാര്‍ സ്വദേശിയായ യുവാവില്‍ നിന്ന് ഐറിന്‍ 10 ലക്ഷം രൂപ പലപ്പോഴായി തട്ടിയെടുത്തിരുന്നു. ഇത്തരത്തില്‍ നിരവധിപേരില്‍ നിന്ന് പണം തട്ടിയതായി വിവരം പുറത്ത് വരുന്നുണ്ട്. ഐറിന്റെ ബാങ്ക് അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്.സംഭവവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലില്‍ കൂടുതൽ തട്ടിപ്പ് വിവരം പുറത്ത് വന്നിട്ടുണ്ട്.ഇതിൻ്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇനിയും ഇവര്‍ക്കെതിരെ കേസുകള്‍ എടുക്കാൻ സാധ്യതയുണ്ട്.

Leave a Reply

spot_img

Related articles

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു

ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ പെരിങ്ങാശേരിയില്‍ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു.തൊടുപുഴ പെരിങ്ങാശ്ശേരി ബൗണ്ടറി ഈന്തുങ്കല്‍ രാജു (മണി 58) ആണ് മരിച്ചത്. രാജുവിനെ...

അട്ടപ്പാടിയില്‍ ബന്ധുവായ യുവതി വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയില്‍

അട്ടപ്പാടിയില്‍ ബന്ധുവായ യുവതി വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയില്‍.അട്ടപ്പാടിയില്‍ വയോദികനെ തലയ്ക്കടിച്ചു കൊന്നു യുവതി.അട്ടപ്പാടി ദാസന്നൂര്‍ ആദിവാസി ഊരിലാണ് വയോധികനെ ബന്ധുവായ...

ഇടുക്കിയിൽ കുടുംബ വഴക്കിനിടെ യുവാവിനെ ബന്ധു കുത്തിക്കൊന്നു

ഇടുക്കി ആൽപ്പാറയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു.ആൽപ്പാറ സ്വദേശി രാജൻ (26) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രാജന്റെ പിതൃസഹോദരിയുടെ മകനായ അനൂപിനെ കഞ്ഞിക്കുഴി പൊലിസ്...

ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തല്‍ക്കുളത്തില്‍ എറിഞ്ഞുകൊന്ന യുവാവിനായി തിരച്ചില്‍ ഊർജിതമാക്കി

ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തല്‍ക്കുളത്തില്‍ എറിഞ്ഞുകൊന്ന യുവാവിനായി പോലീസ് തിരച്ചില്‍ ഊർജിതമാക്കി.തെലങ്കാനയിലെ ഹനംകൊണ്ടയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂരത അരങ്ങേറിയത്. അസ്ഹറുദ്ദീൻ എന്നയാളാണ്...