ഗവേഷണ പ്രബന്ധങ്ങൾ ക്ഷണിച്ചു

ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ് ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനായുള്ള ഗവേഷണ പ്രബന്ധങ്ങൾ ക്ഷണിച്ചു. മെഡിക്കൽ എൻജിനീയറിങ് ബയോടെക്നോളജി, നാനോടെക്നോളജി, കൃത്രിമ ബുദ്ധി (എ.ഐ), പാരിസ്ഥിതികം, മനഃശാസ്ത്രം, സാമൂഹ്യസേവനം, മാനേജ്‌മെൻ്റ്തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിച്ചു വരുന്ന ഗവേഷകർക്കും സ്ഥാപനങ്ങൾക്കും അപേക്ഷിക്കാം. ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങൾ സാമൂഹ്യ തലത്തിലെ പുനരധിവാസം, അവർക്കുള്ള ചികിത്സാ മാർഗങ്ങൾ, വൈകല്യം മുൻകൂട്ടി കണ്ടുപിടിച്ച് ചികിത്സിക്കാനുള്ള നൂതന മാർഗ്ഗങ്ങൾ എന്നിവയാണ് ഗവേഷണ പദ്ധതിയിൽ ഉദ്ദേശിക്കുന്നത്. പദ്ധതിയിൽ താൽപര്യമുള്ള സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും വിഷയത്തിൽ രൂപം നൽകാനുദ്ദേശിക്കുന്ന ഗവേഷണ പദ്ധതികളുടെ പൂർണ്ണരൂപം കമ്മീഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, റ്റി.സി 9/1023 (1), ഗ്രൗണ്ട് ഫ്ളോർ, ശാസ്തമംഗലം, തിരുവനന്തപുരം – 695 010 (ഫോൺ: 0471 – 2720977) എന്ന വിലാസത്തിൽ 2024 ആഗസ്റ്റ് 31 നകം സമർപ്പിക്കണം.

Leave a Reply

spot_img

Related articles

മീനച്ചിലാറ്റിൽ ചാടി അഭിഭാഷകയും രണ്ട് പിഞ്ച് മക്കളും മരിച്ചു

ഏറ്റുമാനൂർ പേരൂരിൽ മീനച്ചിലാറ്റിൽ ചാടി അഭിഭാഷകയും രണ്ട് പിഞ്ചുമക്കളും മക്കളും മരിച്ചു.ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കൽ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ്മോൾ തോമസ് (34), മക്കളായ...

വഖഫ് നിയമം മുസ്ലിംകൾക്കെതിരല്ലെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു

വഖഫ് നിയമം മുസ്ലിംകൾക്കെതിരല്ലെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു.മുസ്ലീങ്ങൾക്കെതിരായ നീക്കമെന്ന് ചിലർ പ്രചരിപ്പിക്കുന്നുവെന്നും വർഷങ്ങളായുള്ള തെറ്റ് തിരുത്തുകയാണ് സർക്കാർ ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍...

മൂന്ന് ജീവൻ പൊലിഞ്ഞിട്ടും സർക്കാർ നോക്കി നിൽക്കുന്നു; വി ഡി സതീശൻ

രണ്ട് ദിവസത്തിനിടെ മൂന്ന് ജീവൻ പൊലിഞ്ഞിട്ടും സർക്കാർ നോക്കി നിൽക്കുന്നു. റിപ്പോർട്ട് തേടൽ മാത്രമല്ല വനം മന്ത്രിയുടെ ജോലി: പ്രതിപക്ഷ നേതാവ് വി ഡി...

കേന്ദ്രമന്ത്രി കിരൺ റിജിജു ഇന്ന് മുനമ്പം സമര പന്തലിൽ എത്തും

കേന്ദ്രമന്ത്രി കിരൺ റിജിജു ഇന്ന് മുനമ്പം സമര പന്തലിൽ എത്തും.എന്‍ഡിഎ സംഘടിപ്പിക്കുന്ന അഭിനന്ദന്‍ സഭ എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് സന്ദര്‍ശനം. മുനമ്ബം വിഷയത്തില്‍ ബിജെപി...