കിണാശ്ശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് ദ്വിദിന സഹവാസ ക്യാമ്പ് നടത്തി

സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു​

കോഴിക്കോട്: കിണാശ്ശേരി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം ഒന്നാംവർഷ വിദ്യാർഥികൾക്കായി ‘കരുതൽ’ ദ്വിദിന സഹവാസ ക്യാമ്പും ആയുർവേദ മെഡിക്കൽ ക്യാമ്പും നടത്തി. പ്രിൻസിപ്പാൾ ടി. മോഹനൻ പതാക ഉയർത്തി. വാർഡ് കൗൺസിലർ സാഹിദ സുലൈമാൻ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും ചലച്ചിത്രപ്രവർത്തകനുമായ എം. കുഞ്ഞാപ്പ മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡണ്ട് പി.സി. ജെറാസ് അധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സുരേഷ് ബാബു, സി.എസ്. അമ്പിളി, കെ. റെജിന എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ. ഷീന പദ്ധതി വിശദീകരണം നടത്തി.

പന്തീരാങ്കാവ് ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറിയുടെ സഹകരണത്തോടെ ‘സുഖദം’ ആയൂർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. മരുന്നുകളും സൗജന്യമായി വിതരണം ചെയ്തു. വയനാടിന്റെ പുനരധിവാസത്തിനു വേണ്ടി കേരളത്തിലെ എൻ.എസ്.എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന 150 വീടുകൾക്കായി പേപ്പർ ചലഞ്ച്, അച്ചാർ ചലഞ്ച് പരിപാടിയിലൂടെ ധനസമാഹരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സമൂഹത്തിൽ അനുദിനം വർധിച്ചുവരുന്ന സ്ത്രീചൂഷണം, ലിംഗ ഭേദ വിവേചനം, സ്ത്രീധന ദുരാചാരം എന്നിവക്കെതിരെ ‘സമത്വജ്വാല’ തെളിയിച്ചുകൊണ്ട് പ്രതിജ്ഞ എടുത്തു. വളണ്ടിയർ സെക്രട്ടറി മിർഷാൻ ചടങ്ങിന് നന്ദി പറഞ്ഞു.

Leave a Reply

spot_img

Related articles

ഉപതിരഞ്ഞെടുപ്പ്: പരിശോധനകളുമായി ജനം സഹകരിക്കണം – ജില്ലാ കളക്ടർ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ വാഹന പരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടതായും സ്വതന്ത്രവും നീതിയുക്തവും സുതാര്യമായ തിരഞ്ഞെടുപ്പ്...

മഴ കനക്കുന്നു; ഇന്ന് രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴ കനക്കുന്നു. ഇന്ന് രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് അതിതീവ്ര മഴ...

ജൂനിയര്‍ സൂപ്രണ്ടിനെ സസ്പെൻ്റ് ചെയ്തു

വിമാന അപകടത്തില്‍ മരണമടഞ്ഞ രഞ്ജിത ജി നായരെ ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട വെള്ളരിക്കുണ്ട് താലൂക്കിലെ ജൂനിയര്‍ സൂപ്രണ്ട് എ പവിത്രനെ സസ്‌പെന്റ് ചെയ്തതായി റവന്യൂ...

വിമാന അപകടം; രഞ്ജിതയുടെ സഹോദരൻ ഡിഎൻഎ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക് തിരിക്കും

വിമാന അപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിതയുടെ സഹോദരൻ ഡിഎൻഎ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക് തിരിക്കും.മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ സാഹചര്യത്തിലാണ് ഡിഎൻഎ പരിശോധന...