മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് പി കെ ശ്രീമതി

ലൈംഗികാതിക്രമ ആരോപണം നേരിടുന്ന നടന്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് പി കെ ശ്രീമതി.

ആരോപണ വിധേയര്‍ മാറി നില്‍ക്കണം എന്ന് നിയമത്തില്‍ പറയുന്നില്ല. ഔചിത്യത്തോടെ കാര്യങ്ങളെ കാണണം. രാഷ്ട്രീയം നോക്കി സര്‍ക്കാരിനെതിരെ രംഗത്തിറങ്ങുന്ന സ്ത്രീകള്‍ ഉള്‍പ്പെടെ എന്തുകൊണ്ടാണ് മറ്റ് സംഭവങ്ങള്‍ ഇതുപോലെ കാണുന്നില്ലെന്നും ശ്രീമതി പ്രതികരിച്ചു.

ആരോപണ വിധേയരായവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നത് സര്‍ക്കാരിന്റെ ഉറപ്പാണ്. കുറ്റം തെളിഞ്ഞാല്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. മുഖ്യമന്ത്രിയുടെ വാക്കുകള്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. പ്രത്യേക അന്വേഷണ സംഘത്തിലും വിശ്വാസമുണ്ട്. ടീമിനെ അഭിനന്ദിക്കുന്നു. മുഖം നോക്കാതെ കാര്യങ്ങള്‍ ചെയ്യുന്നു. ആരോപണം ഗുരുതരമായി കാണണം. ഏത് സ്ഥാനത്തുള്ളവരായാലും മുഖം നോക്കാതെ നടപടിയെടുക്കും എന്നും മുന്‍ മന്ത്രി പറഞ്ഞു.

Leave a Reply

spot_img

Related articles

നിലമ്പൂരില്‍ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടവും സഞ്ചരിച്ച വാഹനം പരിശോധിച്ച്‌ പോലീസ്

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ ഷാഫി പറമ്പിലില്‍ എംപിയും രാഹുല്‍ മാങ്കൂട്ടം എംഎല്‍എയും സഞ്ചരിച്ച വാഹനം പരിശോധിച്ച്‌ പോലീസ്.ഇന്നലെ രാത്രി പത്ത് മണിയോടെയാണ് വാഹന പരിശോധന....

ഹിന്ദി ഡിപ്ലോമ ഇൻ എലിമെൻ്ററി എഡ്യൂക്കേഷൻ കോഴ്സിന് അപേക്ഷ ക്ഷണിക്കുന്നു

കേരള സർക്കാർ അംഗീകൃത സ്കൂളികളിൽ ഹിന്ദി അധ്യാപക ട്രെയിനിംഗ് ആയ രണ്ട് വർഷത്തെ റെഗുലർ ഡിപ്ലോമ ഇൻ എലിമെൻ്ററി എഡ്യൂക്കഷൻ കോഴ്സിന്...

വിമാന ദുരന്തം: മരണമടഞ്ഞ രഞ്ജിതയുടെ വീട് ഡെപ്യൂട്ടി സ്പീക്കർ സന്ദർശിച്ചു

അഹമ്മദാബാദ് വിമാനാപകടത്തിൽ മരണമടഞ്ഞ രഞ്ജിതയുടെ വീട് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സന്ദർശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. രഞ്ജിതയുടെ വേർപാട് കുടുംബത്തിനും നാടിനും തീരാനഷ്ടമാണ്....

കേരള ചിക്കന്‍ ഫാമുകള്‍ തുടങ്ങാന്‍ അവസരം

കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള ചിക്കന്‍ ഫാമുകള്‍ തുടങ്ങാന്‍ അവസരം. സ്വന്തമായി ബ്രോയിലര്‍ ഫാം ഷെഡ് ഉള്ളവര്‍ക്കും ബ്രോയിലര്‍ കോഴി ഫാം നടത്തുന്ന കുടുംബശ്രീ...